Skip to main content
ന്യൂഡല്‍ഹി

narendra modiപ്രധാനമന്ത്രി നരേന്ദ്ര മോദി ശനിയാഴ്ച രാവിലെ ബി.ജെ.പി ജനറല്‍ സെക്രട്ടറിമാരെ കണ്ടു. സര്‍ക്കാര്‍ അധികാരമേറ്റ ശേഷം പാര്‍ട്ടി ഭാരവാഹികളുമായി മോദി നടത്തുന്ന ആദ്യ കൂടിക്കാഴ്ച പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയായ റേസ് കോഴ്സ് റോഡിലെ ഏഴാം നമ്പര്‍ വസതിയിലാണ് നടന്നത്. ഇന്നലെയാണ് മോദി ഔദ്യോഗിക വസതിയിലേക്ക് മാറിയത്.

 

ബി.ജെ.പിയുടെ സംഘടനാ ശക്തിയും വരുന്ന നിയമസഭാ തെരഞ്ഞെടുപ്പുകളിലെ പ്രവര്‍ത്തനവും മെച്ചപ്പെടുത്തുകയുമാണ് യോഗത്തില്‍ ചര്‍ച്ച ചെയ്തതെന്നാണ് സൂചനകള്‍. ഹരിയാനയിലും മഹാരാഷ്ട്രയിലുമാണ് ഈ വര്‍ഷം നിയമസഭയിലേക്ക് തെരഞ്ഞെടുപ്പ് നടക്കുന്നത്. രണ്ടിടത്തും ബി.ജെ.പി പ്രതിപക്ഷത്താണ്.

 

ആഭ്യന്തര വകുപ്പ് മന്ത്രിയായി ചുമതലയേറ്റ പാര്‍ട്ടി അധ്യക്ഷന്‍ രാജ്നാഥ് സിങ്ങിന് പകരം അധ്യക്ഷ സ്ഥാനത്തേക്ക് പുതിയ ആളെ കണ്ടെത്താനുള്ള ചര്‍ച്ചകള്‍ നടക്കുന്നതിനിടയിലാണ് മോദിയുടെ കൂടിക്കാഴ്ച നടന്നത്.