ന്യൂഡല്‍ഹി
തന്റെ ജീവിതം പാഠപുസ്തകമാക്കേണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ജീവിക്കുന്നവരുടെ അനുഭവങ്ങള്‍ കരിക്കുലത്തിന്റെ ഭാഗമാക്കേണ്ടതില്ലെന്നും മോദി ട്വീറ്ററിലൂടെ അറിയിച്ചു. പല മഹത്തുക്കളുടെയും സംഭാവനയാണ് ഇന്നത്തെ ഇന്ത്യയെന്നും അത്തരം ആളുകളുടെ ജീവിതമാണ് പുസ്തകമാകേണ്ടതെന്നും അത്തരം പുസ്തകങ്ങള്‍ ആണ് ആളുകള്‍ വായിക്കേണ്ടതെന്നും മോദി പറഞ്ഞു.
നരേന്ദ്ര മോദിയുടെ ജീവിതം പാഠപുസ്തകമാക്കാന്‍ മദ്ധ്യപ്രദേശ് സര്‍ക്കാരും ഗുജറാത്ത് സര്‍ക്കാരും തീരുമാനിച്ചിരുന്നു.