ശ്രീനഗര്‍
ഇന്ത്യന്‍ വ്യോമസേനയുടെ മിഗ്-21 പോര്‍വിമാനം ജമ്മു കശ്മീരില്‍ ചൊവ്വാഴ്ച രാവിലെ തകര്‍ന്നുവീണു. പൈലറ്റ് സ്ക്വാഡ്രന്‍ ലീഡര്‍ രഘു ബന്‍സി അപകടത്തില്‍ മരിച്ചു.
അനന്ത്നാഗ് ജില്ലയിലെ ബിജ്ബെഹറയിലാണ് വിമാനം തകര്‍ന്ന് വീണത്. പതിവ് പരിശീലന പറക്കലിനിടെയാണ് അപകടമുണ്ടായതെന്നാണ് ആദ്യ റിപ്പോര്‍ട്ടുകള്‍. വ്യോമസേന അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.
കഴിഞ്ഞ 40 വര്‍ഷക്കാലയളവില്‍ വ്യോമസേന സ്വന്തമാക്കിയ 900-ത്തില്‍ അധികം മിഗ്-21 വിമാനങ്ങളില്‍ പകുതിയോളവും അപകടങ്ങളില്‍ പെട്ടിട്ടുണ്ട്. 170-ല്‍ അധികം പൈലറ്റുമാര്‍ക്കും 40-ല്‍ അധികം സാധാരണക്കാര്‍ക്കും ഈ അപകടങ്ങളില്‍ ജീവന് നഷ്ടപ്പെട്ടു.
