Skip to main content
ന്യൂഡല്‍ഹി

ബി.ജെ.പി നേതാവും ഇന്ത്യയുടെ ഭാവി പ്രധാനമന്ത്രിയുമായ നരേന്ദ്ര മോഡിക്ക് അയൽ രാജ്യങ്ങളായ പാക്കിസ്ഥാനിലേക്കും ശ്രീലങ്കയിലേക്കും ക്ഷണം. തെരഞ്ഞെടുപ്പില്‍ ബി.ജെ.പി നേടിയ ചരിത്രവിജയത്തിന്റെ കാരണക്കാരക്കാരനായ നരേന്ദ്ര മോഡിയെ അഭിനന്ദനം അറിയിക്കുന്നതിനൊപ്പമാണ് പാക്കിസ്ഥാനിലേക്ക് ക്ഷണിക്കുന്നതായി പാക് പ്രധാന മന്ത്രി നവാസ് ഷെരീഫ് അറിയിച്ചത്. ശ്രീലങ്കൻ പ്രധാന മന്ത്രി മഹീന്ദ രാജപക്സേയും മോഡിക്ക് വിജയാശംസകൾ നേരുകയും ലങ്കയിലേക്ക് ക്ഷണിക്കുകയും ചെയ്തു.

 

ചരിത്ര വിജയം നേടിയ മോഡിക്കും ബി.ജെ.പിക്കും യു.എസ് സ്റ്റേറ്റ് സെക്രട്ടറി ജോണ്‍ കെറി അഭിനന്ദനം അറിയിച്ചു. ഇരു രാജ്യങ്ങളുടെയും അഭിവൃദ്ധിയും സുരക്ഷയും വര്‍ദ്ധിപ്പിക്കുന്നതിന് ബി.ജെ.പിയുമായി സഹകരിച്ച് മുന്നോട്ട് പോകാന്‍ ആഗ്രഹിക്കുന്നുവെന്നും കെറി അറിയിച്ചു. മോഡിക്ക് യു.എസ് ഏര്‍പ്പെടുത്തിയിരുന്ന വിലക്ക് നീക്കി അദ്ദേഹത്തെ യു.എസിലേക്ക് സ്വാഗതം ചെയ്യുമെന്നും സൂചനയുണ്ട്.

 

എതിരാളികളെ നിഷ്പ്രഭരാക്കി നേടിയ മോഡിയുടെ വിജയത്തെ ലോകത്തെ മുൻനിര മാധ്യമങ്ങളെല്ലാം വൻ പ്രാധാന്യത്തോടെയാണ് വിലയിരുത്തിയത്‌. ന്യൂയോർക്ക് പോസ്റ്റ്‌ ,ദി ന്യൂയോർക്ക് ടൈംസ്, ബി.ബി.സി എന്നീ മുൻനിര മാധ്യമങ്ങളുടെയെല്ലാം മുൻ പേജുകളിലെല്ലാം മോഡി തന്നെയായിരുന്നു ചര്‍ച്ചാവിഷയം.