Skip to main content
മൈസൂര്‍

 

കര്‍ണാടകയിലെ മൈസൂരിലെ പെരിയപട്ടണത്തിനടുത്ത് മിനിവാന്‍ ലോറിയിലിടിച്ച് ഒമ്പത് മലയാളികള്‍ മരിച്ചു. പത്തു പേരെ ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്ന് (ബുധനാഴ്ച) പുലര്‍ച്ചയോടെയായിരുന്നു അപകടം. മരിച്ചവരില്‍ നാല് സ്ത്രീകളും മൂന്നു കുട്ടികളും ഉള്‍പ്പെടുന്നു.

 

മംഗലാപുരം ദര്‍ളക്കട്ട സ്വദേശികളാണ് മരിച്ചത്. തമിഴ്‌നാട്ടില്‍ പള്ളിയില്‍ തീര്‍ത്ഥാടനം നടത്തി തിരിച്ചുവരുന്ന സംഘമാണ് അപകടത്തില്‍ പെട്ടത്. ഇവര്‍ സഞ്ചരിച്ച ടെംബോ ട്രാവലര്‍ ഗ്യാസ് സിലിണ്ടറുമായി വരികയായിരുന്നു ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തില്‍ ടെംബോ ട്രാവലറിന്റെ പകുതി ഭാഗം തകര്‍ന്നു.