ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോഡിക്കു വേണ്ടി അമിത് ഷാ എഞ്ചിനിയറായ യുവതിയെ നിരീക്ഷിച്ചതിനെക്കുറിച്ച് അന്വേഷണം നടത്തുന്നത് തടയണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയിൽ ഹർജി. യുവതിയുടെ സുരക്ഷയ്ക്ക് വേണ്ടിയാണ് നിരീക്ഷണം നടത്തിയതെന്നും ഗുജറാത്ത് സർക്കാർ പ്രഖ്യാപിച്ച അന്വേഷണവും ജുഡീഷ്യൽ അന്വേഷണം നടത്താനുള്ള കേന്ദ്രത്തിന്റെ നീക്കവും വിലക്കണമെന്നും ആവശ്യപ്പെട്ടാണ് യുവതിയും പിതാവും സുപ്രീം കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചിരിക്കുന്നത്.
അന്വേഷണം സ്റ്റേ ചെയ്തു ഇടക്കാല ഉത്തരവ് നല്‍കാന്‍ കോടതി വിസമ്മതിച്ചു. യുവതി വിവാഹിതയാണെന്നും അവരുടെ സ്വകാര്യത സംരക്ഷിക്കണമെന്നും ഹർജിയില്‍ ആവശ്യപ്പെട്ടുണ്ട്. ഇതു സംബന്ധിച്ച വാർത്തകളോ ചിത്രങ്ങളോ പ്രസിദ്ധീകരിക്കുന്നതിൽ നിന്ന് മാദ്ധ്യമങ്ങളെ വിലക്കണമെന്നും ആവശ്യമുണ്ട്. ഹർജിയില്‍ നിലപാട് ആരാഞ്ഞ് കേന്ദ്ര സര്‍ക്കാരിനും ഗുജറാത്ത് സര്‍ക്കാരിനും സുപ്രീം കോടതി നോട്ടീസ് അയച്ചു. കേസ് വീണ്ടും വെള്ളിയാഴ്ച പരിഗണിക്കും.
എഞ്ചിനിയറായി ജോലിചെയ്യുന്ന യുവതിയെ 2009- ല്‍ മോഡിയുടെ അറിവോടെ നിരീക്ഷണവലയത്തിലാക്കി എന്നതാണ് കേസ്. അന്നത്തെ ആഭ്യന്തരമന്ത്രിയായിരുന്ന അമിത് ഷായുടെ നിര്‍ദ്ദേശപ്രകാരം ഗുജറാത്ത് പൊലീസാണ് യുവതിയെ നിരീക്ഷിച്ചത്. സ്വകാര്യ വെബ്‌സൈറ്റായ ഗുലൈന്‍ ഡോട്ട് കോമായിരുന്നു ഇക്കാര്യം പുറത്തുവിട്ടത്. ഇത് വിവാദമായപ്പോള്‍ കേന്ദ്രസര്‍ക്കാര്‍ സംഭവത്തില്‍ അന്വേഷണം പ്രഖ്യാപിക്കുകയായിരുന്നു.