വിദ്വേഷ പ്രസംഗത്തിന്റെ പേരില്‍ അറസ്റ്റ് വാറണ്ട് നേരിടുന്ന ബിഹാറിലെ ബി.ജെ.പി നേതാവ് ഗിരിരാജ് സിംഗിന് പട്ന കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചു. പട്ന ജില്ലാ സെഷന്‍സ് ജഡ്ജ് ബിരേന്ദ്ര കുമാര്‍ ആണ് ജാമ്യം അനുവദിച്ചത്. ഝാര്‍ഖണ്ഡില്‍ ഏപ്രില്‍ 19-ന് നടത്തിയ തെരഞ്ഞെടുപ്പ് റാലിക്കിടെയാണ് ഗിരിരാജ് സിംഗ് വിവാദ പരാമര്‍ശം നടത്തിയത്.
തെരഞ്ഞെടുപ്പ് ഫലം വരുമ്പോള്‍ നരേന്ദ്ര മോഡി വിമര്‍ശകരെല്ലാം പാക്കിസ്ഥാനിലേക്ക് പോകേണ്ടിവരുമെന്നായിരുന്നു ഗിരിരാജ് സിംഗ് പറഞ്ഞത്. സിംഗിന്റെ പ്രസംഗം ഏതെങ്കിലും സമുദായത്തെയോ ജാതിയെയോ ലക്ഷ്യമാക്കിയല്ലെന്ന് അഭിഭാഷകന് കോടതിയില്‍ ബോധിപ്പിച്ചു. ഝാര്‍ഖണ്ഡിലെ ബൊക്കാറോ ജില്ലാ കോടതിയാണ് അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചത്. ബീഹാര്‍, ഝാര്‍ഖണ്ഡ് എന്നിവിടങ്ങളില്‍ പ്രചാരണം നടത്തുന്നതില്‍ നിന്ന് തെരഞ്ഞെടുപ്പ് കമ്മീഷന് ഇദ്ദേഹത്തെ വിലക്കിയിട്ടുണ്ട്.