Skip to main content
കൊച്ചി

 

എറണാകുളത്തെ യു.ഡി.എഫ് സ്ഥാനാര്‍ഥി കെ.വി തോമസിന്‍റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് ഞായറാഴ്ച കൊച്ചിയിലെത്തി. കൊച്ചി നാവികസേന വിമാനത്താവളത്തില്‍ എത്തിയ പ്രധാനമന്ത്രിയെ കെ.വി തോമസും മറ്റ് കോണ്‍ഗ്രസ് നേതാക്കളും ചേര്‍ന്ന് സ്വീകരിച്ചു.

 


വൈകിട്ട് 4.30 വരെ നേവല്‍ ഗസ്റ്റ് ഹൗസില്‍ വിശ്രമിച്ചതിനു ശേഷം വൈകുന്നേരം അഞ്ചിനു തോപ്പുംപടി രാജീവ്ഗാന്ധി സ്റ്റേഡിയത്തില്‍ നടക്കുന്ന സമ്മേളനത്തില്‍ അദ്ദേഹം പങ്കെടുത്ത് പ്രസംഗിക്കും. കര്‍ശന സുരക്ഷയാണ് ഒരുക്കിയിട്ടുള്ളത്. സമ്മേളനത്തിനു ശേഷം 6.10ന് ഡല്‍ഹിക്കു മടങ്ങും.