Skip to main content
കാസര്‍ഗോഡ്‌

തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി കേരളത്തില്‍ എത്തി. ശനിയാഴ്ച നാലു യോഗങ്ങളിലാണ് രാഹുല്‍ പങ്കെടുക്കുക. ആദ്യ യോഗം കാസര്‍ഗോഡ്‌ തുടങ്ങി.

 

ഉച്ചയ്ക്ക് രണ്ടിന് കട്ടപ്പനയിലും വൈകിട്ട് മൂന്നിന് ചെങ്ങന്നൂരിലും 4.30-ന് ആറ്റിങ്ങലിലുമാണ് രാഹുല്‍ ഗാന്ധിയുടെ മറ്റ് പരിപാടികള്‍.

 

പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങ് നാളെ ഏറണാകുളത്ത് തെരഞ്ഞെടുപ്പ് പ്രചാരണത്തിന് എത്തുന്നുണ്ട്. കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി തിങ്കളാഴ്ച കേരളത്തില്‍ പ്രചാരണം നടത്തും.