ലോകസഭാ തെരഞ്ഞെടുപ്പില്‍ പാലക്കാട് ലോക്സഭാ മണ്ഡലത്തില്‍ യു.ഡി.എഫിനെ പിന്തുണയ്ക്കാന്‍ സി.പി.ഐ.എം വിമതര്‍ തീരുമാനിച്ചു. ഒറ്റപ്പാലത്ത് സി.പി.ഐ.എം വിമതര്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി എം.പി വീരേന്ദ്ര കുമാറിന് വേണ്ടി പരസ്യമായി തിരഞ്ഞെടുപ്പ് പ്രചാരണത്തിനിറങ്ങി പ്രവര്‍ത്തിക്കും. വിരേന്ദ്ര കുമാറിനു വേണ്ടിയുള്ള പ്രചാരണത്തിന്റെ ഭാഗമായി ഒറ്റപ്പാലത്ത് സി.പി.ഐ.എം വിമതരുടെ കണ്വെന്ഷന് പരിപാടിയും ഉണ്ടാകും.
ഒറ്റപ്പാലം നഗരസഭയിലെ അഞ്ചു കൗണ്‍സിലര്‍മാരും അനങ്ങനടി പഞ്ചായത്തിലെ രണ്ട് അംഗങ്ങളും നേതൃത്വം കൊടുക്കുന്നതാണ് ഒറ്റപ്പാലത്തെ സി പി എം വിമതര്‍. 2008-ല്‍ വിഭാഗീയത രൂക്ഷമായ സമയത്താണ് എസ്.ആര് പ്രകാശിന്റെ നേതൃത്വത്തിലുള്ള ഒരു വിഭാഗം പ്രവര്‍ത്തകര്‍ പാര്‍ട്ടി വിട്ട് സമാന്തര പ്രവര്‍ത്തനം തുടങ്ങിയത്. ഒറ്റപ്പാലം, അനങ്ങനടി, വാണിയംകുളം, ലക്കിടി എന്നിവിടങ്ങളില്‍ ലോക്കല്‍ കമ്മിറ്റി രൂപീകരിച്ചാണ് വിമതരുടെ പ്രവര്‍ത്തനം.
അതേ സമയം, പാര്‍ട്ടിവിട്ട ഷൊര്‍ണൂരിലെ എം.ആര് മുരളി സി.പിഐ.എമ്മുമായി അടുത്തെങ്കിലും ഒറ്റപ്പാലത്തെ പ്രവര്‍ത്തകര്‍ വിമതരായി തന്നെ ഇപ്പോഴും നിലനില്ക്കുന്നു. സിറ്റിംങ് എം.പി എം. ബി രാജേഷാണ് പാലക്കാട് ഇടതുപക്ഷത്തിന് വേണ്ടി ഇത്തവണയും കളത്തിലിറങ്ങുന്നത്.
