Skip to main content
ന്യൂഡല്‍ഹി

L K Advani20 വര്‍ഷമായി ഗാന്ധിനഗറിനെ ലോക്‌സഭയില്‍ പ്രതിനിധാനം ചെയ്യുന്ന ബി.ജെ.പിയുടെ മുതിര്‍ന്ന നേതാവ് എല്‍.കെ അദ്വാനി ഇത്തവണയും ഗാന്ധിനഗര്‍ മണ്ഡലത്തില്‍ നിന്ന്‍ തന്നെ മത്സരത്തിനിറങ്ങും. വാരാണസിക്ക് പുറമെ ഗുജറാത്തിലെ അഹമ്മദാബാദ് ഈസ്റ്റ് ലോക്സഭ മണ്ഡലത്തില്‍നിന്ന്‍ കൂടി ബി.ജെ.പിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥി നരേന്ദ്ര മോഡി മത്സരിക്കും.

 

മോഡിക്ക് ഗാന്ധിനഗര്‍ സീറ്റില്‍ നോട്ടമുണ്ടെന്ന്‍ നേരത്തെ  വാര്‍ത്തകള്‍ വന്നിരുന്നു. എന്നാല്‍ എന്നാല്‍ താന്‍ ഗാന്ധിനഗര്‍ വിട്ട് എങ്ങോട്ടുമില്ലെന്ന് അദ്വാനി വ്യക്തമാക്കുകയായിരുന്നു. ഇന്‍ഡോറില്‍ മത്സരിക്കാനുള്ള ക്ഷണവും അദ്വാനി നിരസിച്ചു. തെരഞ്ഞെടുപ്പിലേക്ക് നീങ്ങവെ അദ്വാനിയെ പിണക്കാന്‍ മോഡി തയ്യാറാകില്ലെന്ന് പാര്‍ട്ടി വൃത്തങ്ങള്‍ നേരത്തെ വ്യക്തമാക്കിയിരുന്നു.

 

 
അഹമ്മദാബാദ് ഈസ്റ്റിലെ സിറ്റിംഗ് എം.പി ഹരിന്‍ പാഥക് മോഡിക്ക് വേണ്ടി മാറിനില്‍ക്കാന്‍ തയ്യാറായിതിനെ തുടര്‍ന്നാണ്‌ ഉത്തര്‍പ്രദേശിന് പുറമേ ഗുജറാത്തില്‍ നിന്നും ജനവിധി തേടാന്‍ മോഡിക്ക് വഴിതുറന്നത്. സിനിമാതാരം ഹേമമാലിനിയെ ഉത്തര്‍പ്രദേശിലെ മഥുരയില്‍ മത്സരിപ്പിക്കും. മുന്‍കരസേനാമേധാവി വി.കെ സിങ് ഉത്തര്‍പ്രദേശിലെ ഗാസിയാബാദിലോ രാജസ്ഥാനിലെ ഝുന്‍ഝുനുവിലോ മത്സരിക്കും. ഷൂട്ടിംഗില്‍ വെള്ളിമെഡല്‍ നേടിയ രാജ്യവര്‍ധന്‍ രാഥോഡിനെ ജോധ്പുരില്‍ ബി.ജെ.പി പരിഗണിക്കുന്നു.