Skip to main content
ന്യൂയോര്‍ക്ക്

jasminന്യൂയോര്‍ക്കില്‍ കാണാതായ മലയാളി പെണ്‍കുട്ടിയെ മരിച്ച നിലയില്‍ കണ്ടെത്തി. ഫെബ്രുവരി 24 മുതല്‍ കാണാതായ ജാസ്മിന്‍ ജോസഫിനെ (22) വീട്ടിനടുത്തുള്ള മാളിന്റെ പാര്‍ക്കിങ് ഏരിയയില്‍ കാറിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തുകയായിരുന്നു.

 


ന്യൂയോര്‍ക്ക് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ടെക്‌നോളജി ക്യാമ്പസിലെ വിദ്യാര്‍ഥിനിയാണ് പെണ്‍കുട്ടിയെന്നാണ് മാതാപിതാക്കള്‍ പറയുന്നത്. എന്നാല്‍ കഴിഞ്ഞ 2013 മെയ് മാസത്തിന് ശേഷം കുട്ടി ക്യാമ്പസില്‍ ഇല്ലായിരുന്നെന്നാണ് ക്യാമ്പസ് രേഖകളില്‍ നിന്ന് വ്യക്തമാകുന്നത്. താന്‍ കോളജ്‌ ലൈബ്രറിയിലാണെന്നാണു ഫെബ്രുവരി 24 തിങ്കളാഴ്ച വൈകിട്ട് 5:17-നു അവസാനമായി ഫോണില്‍ ജാസ്മിന്‍ പറഞ്ഞത്. അതിനു ശേഷം ഒരു വിവരവും കിട്ടിയിട്ടില്ല.

 


ഹോസ്സ്പിറ്റലിലെ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം എത്തി ബന്ധുക്കള്‍ തിരിച്ചറിയുകയായിരുന്നു. ഐസ് മൂടി കിടന്നിരുന്നതിനാലാണ് മൃതദേഹമുണ്ടായിരുന്ന സില്‍വര്‍ നിസ്സാന്‍ ആല്‍റ്റിമ കാര്‍ ആരുടെയും ശ്രദ്ധയില്‍പ്പെടാതിരുന്നത്. കാര്‍ബണ്‍ മോണോക്‌സൈഡ് ശ്വസിച്ചതായിരിക്കാം മരണകാരണമെന്നും സംശയിക്കുന്നുണ്ട്. കാറിന്റെ താക്കോല്‍ കീസ്ലോട്ടില്‍ വെച്ച നിലയില്‍ തന്നെയായിരുന്നു. പക്ഷെ കഴിഞ്ഞ 16 ദിവസമായി കാണാതിരുന്ന ജാസ്മിന്‍ ജോസഫിന്റെ മൃതദേഹം പെട്ടന്ന് വലിയ തിരക്കുള്ള മാളിന്റെ പാര്‍ക്കിഗ് ഏരിയയില്‍ കണ്ടെത്തിന്ന് പറയുന്നതില്‍ ദുരൂഹതകള്‍ നിലനില്‍ക്കുന്നുണ്ട്.

 


1989-കളില്‍ അമേരിക്കയിലേക്ക് കുടിയേറി പാര്‍ത്ത ജാസ്മിന്റെ പിതാവ് കോട്ടയം കുറവിലങ്ങാട് സെന്റ് മേരീസ് ഫെറോന ചര്‍ച്ച് ഇടവകാഗമായ വന്തനാംതടത്തില്‍ സോണി ജോസഫ് ന്യൂയോര്‍ക്കില്‍ മെട്രോപൊലിറ്റന്‍ ട്രാന്‍സ്‌പോര്‍ട്ട് അതോറിട്ടിയിലെ ഉദ്യോഗസ്ഥനും മാതാവ് ലൗലി നോര്‍ത്ത്‌ഷോര്‍ പ്ലൈന്‍വ്യൂ ഹോസ്പിറ്റലില്‍ സ്റ്റാഫ്‌നേഴ്‌സുമാണ്. ജാസ്മിന്‍ ജോസഫിന്റെ സഹോദരന്‍ ആല്‍വിന്‍ ജോസഫ് കരീബിയനില്‍ മെഡിക്കല്‍ വിദ്യാര്‍ഥിയാണ്