Skip to main content
തിരുവനന്തപുരം

CPI FLAGലോക്‌സഭാ തെരഞ്ഞെടുപ്പിനായുള്ള സി.പി.ഐയുടെ സ്ഥാനാര്‍ഥി പട്ടിക പ്രഖ്യാപിച്ചു. നാല് മണ്ഡലങ്ങളിലാണ് സി.പി.ഐ മത്സരിക്കുന്നത്. തിരുവനന്തപുരത്ത് ബെന്നറ്റ് എബ്രഹാമും, മാവേലിക്കരയില്‍ ചെങ്ങറ സുരേന്ദ്രനും സ്ഥാനാര്‍ത്ഥിയാകും. തൃശൂരില്‍ ജില്ലാ സെക്രട്ടറി സി.എന്‍ ജയദേവനും, വയനാട് സത്യന്‍ മൊകേരിയുമാണ് സ്ഥാനാര്‍ത്ഥിയാകുക.

 

എം.എന്‍ സ്മാരകത്തില്‍ നടന്ന സംസ്ഥാന സമിതി യോഗത്തിനു ശേഷമാണ് സ്ഥാനാര്‍ത്ഥി പട്ടികയുടെ കാര്യത്തില്‍ അന്തിമ തീരുമാനമായത്. സംസ്ഥാന എക്‌സിക്യൂട്ടീവിന് ശേഷം ചേര്‍ന്ന സംസ്ഥാന കൗണ്‍സില്‍ യോഗത്തിലാണ് സ്ഥാനാര്‍ഥി പട്ടികയ്ക്ക് അംഗീകാരം നല്‍കിയത്. സി.പി.ഐ ദേശിയ അധ്യക്ഷന്‍ എസ്. സുധാകര റെഡ്ഡിയും സംസ്ഥാന സെക്രട്ടറി പന്ന്യന്‍ രവീന്ദ്രനും ചേര്‍ന്ന് നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചത്.