ടി.പി ചന്ദ്രശേഖരന്‍ വധക്കേസില്‍ ശിക്ഷിക്കപ്പെട്ട ലംബു പ്രദീപിന് ഉപാധികളോടെ ഹൈക്കോടതി ജാമ്യം അനുവദിച്ചു. ലംബു പ്രദീപിന്റെ ശിക്ഷ നടപ്പാക്കുന്നത് കോടതി തടഞ്ഞിട്ടുണ്ട്. വിചാരണക്കോടതിയുടെ വിധിക്കെതിരെ പ്രദീപ് നല്‍കിയ അപ്പീല്‍ പരിഗണിച്ചാണ് ജസ്റ്റിസുമാരായ വി.കെ മോഹനന്‍, കമാല്‍പാഷ എന്നിവരുടെ ബഞ്ചിന്റെ ഉത്തരവ്.
മൂന്ന്‍ വര്‍ഷം തടവാണ് പ്രദീപിന് വിചാരണക്കോടതി ശിക്ഷ വിധിച്ചിരുന്നത്. വിചാരണകോടതിയുടെ കണ്ടത്തെലുകള്‍ നിയമവ്യവസ്ഥക്ക് എതിരാണെന്നും സാക്ഷികളെല്ലാം ആര്‍.എം.പിക്കാരാണെന്നും ചൂണ്ടിക്കാട്ടിയാണ് അപ്പീല്‍ നല്‍കിയിരിക്കുന്നത്.
ജാമ്യാപേക്ഷ എതിര്‍ക്കുന്നതിനിടയില്‍ ടി.പി കേസിന് പ്രത്യേക പരിഗണന നല്‍കണമെന്ന ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്റെ വാദം കോടതി തള്ളി. കേസില്‍ രാഷ്ട്രീയം കളിക്കാന്‍ താല്‍പര്യമില്ലെന്ന് കോടതി പറഞ്ഞു.
കേസില്‍ ശിക്ഷിക്കപ്പെട്ട 12 പ്രതികളും സമാനമായ അപ്പീലുമായി ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്.