Skip to main content
കൊച്ചി

western ghatsകസ്തൂരി രംഗന്‍ റിപ്പോര്‍ട്ട് നടപ്പാക്കാത്തവര്‍ക്ക് വോട്ടുചെയ്യണമെന്ന് കേരള കത്തോലിക്ക മെത്രാന്‍ സമിതി (കെ.സി.ബി.സി) ആഹ്വാനം ചെയ്തു. പശ്ചിമഘട്ടത്തില്‍ ആശങ്കയോടെ ജീവിക്കുന്ന സാധാരണക്കാരായ കൃഷിക്കാരുടെ സംരക്ഷണം ഉറപ്പ് വരുത്തുന്ന സര്‍ക്കാരാണ് ഇവിടം ഭരിക്കേണ്ടതെന്നും മനുഷ്യനെ അവഗണിച്ച് ഭൂമിയെയും ജന്തുജാലങ്ങളെയും സംരക്ഷിക്കുന്നവരെ അവഗണിക്കണമെന്നും കെ.സി.ബി.സി അറിയിച്ചു.

 

കേന്ദ്രത്തില്‍ വേണ്ടത് മതേതരത്വ സര്‍ക്കാറാണ്. കേരളത്തിലെ തീരദേശജനതയുടെയും മലയോരങ്ങളില്‍ ജീവിക്കുന്നവരുടെയും ആശങ്ക ശ്വാശ്വതമായി പരിഹരിക്കാന്‍ സാധിക്കുന്നവരെ തിരഞ്ഞെടുക്കാന്‍ നമുക്ക് സാധിക്കണം. കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് നടപ്പാക്കാനിറങ്ങിയവരെ വോട്ടിലൂടെ തോല്‍പ്പിക്കണം.

 

പരിസ്ഥിതി സംരക്ഷണം ജീവിതതത്തിന്റെ ഭാഗമായി കണ്ട് പ്രവര്‍ത്തിക്കുന്നവരാണ് കത്തോലിക്ക വിശ്വാസികള്‍. എന്നാല്‍ മനുഷ്യരെ അവഗണിച്ച് ഭൂമിയെയും സസ്യജന്തുജീവജാലങ്ങളെയും സംരക്ഷിക്കാന്‍ പരിശ്രമിക്കുന്ന സമീപനങ്ങള്‍ തിരുത്താന്‍ കൂടി നമുക്ക് സാധിക്കണമെന്നും ഇടയലേഖത്തില്‍ പറയുന്നു. കെ.സി.ബി.സിക്ക് വേണ്ടി കര്‍ദിനാള്‍ ബസേലിയാസ് മാര്‍ ക്‌ളിമ്മീസാണ് ഇടയലേഖനം തയ്യാറാക്കിയിരക്കുന്നത്. മാര്‍ച്ച് ഒന്‍പതിന് കേരളത്തിലെ കത്തോലിക്ക സഭകളിലെ ദേവാലയങ്ങളില്‍ കുര്‍ബാനമധ്യേ ലേഖനം വായിക്കും.

Tags