ഷാംഗ്ഹായ്: പക്ഷികളില്‍ നിന്ന് പകരുന്ന പുതിയ ഇനം വൈറസിനെ ചൈനയില്‍ തിരിച്ചറിഞ്ഞു. ഷാംഗ്ഹായ് പക്ഷിച്ചന്തയിലെ പ്രാവുകളില്‍ കണ്ടെത്തിയ എച്ച്7എന്‍9 വൈറസ് ബാധയേറ്റ് ഇതിനകം ആറു പേര് മരിച്ചു. പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി അധികാരികള്‍ 20,000 പക്ഷികളെ കൊന്നൊടുക്കി.
16 പേരില്‍ അണുബാധ കണ്ടെത്തിയതായി ചൈനീസ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇതിനെ തുടര്‍ന്ന് അയാല്‍ രാജ്യങ്ങള്‍ കരുതല്‍ നടപടികള്‍ ആരംഭിച്ചു. എന്നാല്‍, വൈറസ് മനുഷ്യനില്‍ നിന്ന് മനുഷ്യനിലേക്ക് പകരുന്നതായി കണ്ടെത്തിയിട്ടില്ലെന്ന് ചൈനീസ് അധികാരികളും ലോകാരോഗ്യസംഘടനയും അറിയിച്ചു.
2002-03ല്‍ ചൈനയില്‍ നിന്ന് വ്യാപിച്ച സാര്‍സ് വൈറസ് ബാധിച്ച് 800ഓളം പേര് മരിച്ചിരുന്നു. ചൈനയുടെയും ഹോംഗ്കോങ്ങിന്റെയും സമ്പദ് വ്യവസ്ഥക്കും പകര്‍ച്ചവ്യാധി കനത്ത നഷ്ടം വരുത്തിയിരുന്നു. ഇത്തവണ വൈറസ് ബാധ കണ്ടെത്തിയ ഷാംഗ്ഹായ് ചൈനയുടെ വ്യവസായ തലസ്ഥാനമായാണ് അറിയപ്പെടുന്നത്.