അരവിന്ദ് കേജ്രിവാളും സംഘവും നേരത്തേ തയ്യാറാക്കിയ തിരക്കഥയനുസരിച്ച് ലോകസഭാ തെരഞ്ഞെടുപ്പിനെ മുന്നില്‍ കണ്ടുകൊണ്ട് ഫിബ്രുവരി 23-ന് ഹരിയാനയില്‍ നിന്ന് രാജ്യവ്യാപകമായ പ്രചാരണം ആരംഭിക്കുന്നു. അസംതൃപ്തരുടെ വോട്ടുകള്‍ നേടി പാര്‍ലമെന്റില്‍ കയറിക്കൂടാന്‍. പ്രധാനമന്ത്രി സ്ഥാനവും അദ്ദേഹം ഉന്നം വയ്ക്കുന്നുണ്ട്. ചിലപ്പോള്‍ ദില്ലിയില്‍ സംഭവിച്ചതുപോലെ ചില അത്ഭുതങ്ങള്‍ ഉണ്ടായിക്കൂടായ്കയില്ല. ദില്ലിയില്‍ കേജ്രിവാള്‍ രാജിവെച്ച് നിയമസഭ പിരിച്ചുവിടണമെന്ന് ലഫ്റ്റ്. ഗവര്‍ണ്ണറോട് ശുപാര്‍ശ ചെയ്‌തെങ്കിലും അതുണ്ടായില്ല. നിയമസഭയെ മരവിപ്പിച്ചു നിര്‍ത്താനാണ് കേന്ദ്രമന്ത്രിസഭ ലഫ്റ്റ്. ഗവര്‍ണ്ണറുടെ ശുപാര്‍ശയിന്‍മേല്‍ തീരുമാനമെടുത്തത്. ലോകസഭാ തിരഞ്ഞെടുപ്പിനൊപ്പം ദില്ലി നിയമസഭയിലേക്കും തിരഞ്ഞെടുപ്പു നടത്താം എന്നുള്ളതായിരുന്നു കേജ്രിവാളിന്റേയും കൂട്ടരുടേയും കണക്കുകൂട്ടല്‍.
മനുഷ്യര്‍ ആത്യന്തികമായി നന്മയോട് കൂറുള്ളവരാണ്. അതുകൊണ്ടാണ് കൊടിയ തിന്മയും കള്ളത്തരങ്ങളും കാണിക്കുന്നവര്‍ പോലും അതു മൂടിവെച്ച് മറിച്ചുള്ള മുഖം പ്രകടമാക്കാന്‍ ശ്രമിക്കുന്നത്. അതിനാല്‍ അനീതികള്‍ക്കെതിരെ മനുഷ്യര്‍ അസംതൃപ്തരാവുക എന്നത് സ്വാഭാവികം. അങ്ങിനെയുളള അസംതൃപ്തിയുടെ കൊടുമുടിയില്‍ നില്‍ക്കുന്ന അവസ്ഥയിലാണ് ആം ആദ്മി പാര്‍ട്ടിയുടെ ജന്മമെടുക്കല്‍. അംസംതൃപ്തി ഒരു രാഷ്ട്രീയപ്രസ്ഥാനത്തിന് ആവശ്യമായ കാഴ്ചപ്പാടാകുന്നില്ല. അസംതൃപ്തരുടെ കൂട്ടായ്മയെ രാഷ്ട്രീയത്തില്‍ പ്രയോഗിക്കാന്‍ ശ്രമിക്കുമ്പോള്‍ ഉണ്ടാവുന്ന ആശയക്കുഴപ്പങ്ങളാണ് കേജ്രിവാള്‍ ഇന്നു നേരിടുന്നത്. സമൂഹത്തില്‍ അരാജകത്വവും വ്യാപിക്കാന്‍ തുടങ്ങും. തുടര്‍ന്ന് സ്ഥിതിഗതികള്‍ മുന്‍പത്തേക്കാള്‍ ദോഷകരമായ അവസ്ഥയിലേക്ക് നീങ്ങും.
സമൂഹത്തിന്റെ മൊത്തമായ മാനസികനിലയില്‍ നിന്നാണ് അഴിമതി ഉടലെടുക്കുന്നത്. ആ സമൂഹത്തെ ഗുണപരമായി സ്വാധീനിക്കാന്‍ കഴിയാതെ അഴിമതി ഉന്മൂലനം ചെയ്യാന്‍ ശ്രമിക്കുന്നത് അഴിമതിക്ക് ഇതുവരെ കണ്ടിട്ടില്ലാത്ത വിധം അവസരം ഒരുക്കിക്കൊടുക്കുക എന്നതാണ്. സംഘടനാപരമായി ഒരു ഘടനയും ഇതുവരെ ആം ആദ്മി പാര്‍ട്ടിക്ക് രൂപപ്പെടുത്താന്‍ കഴിഞ്ഞിട്ടില്ല. ആര്‍ക്കും വേണമെങ്കില്‍ ആം ആദ്മി പാര്‍ട്ടിയില്‍ ചേരാം. വേണമെങ്കില്‍ മത്സരിക്കാം. ദില്ലി തിരഞ്ഞെടുപ്പ് വേളയില്‍ ആം ആദ്മി പാര്‍ട്ടി നേതാവ് അനധികൃതമായി പണം വാങ്ങി പ്രത്യക്ഷത്തില്‍ അഴിമതിയിലേര്‍പ്പെടുന്നത് നാം കണ്ടതാണ്.
ദില്ലി നിയമസഭ മരവിപ്പിച്ചു നിര്‍ത്തിയതിലേക്ക് നോക്കുക. ഇതു വരുന്ന ലോകസഭാ തെരഞ്ഞെടുപ്പ് കഴിഞ്ഞിട്ടുള്ള അന്തരീക്ഷത്തിലേക്ക് കൃത്യമായി വിരല്‍ ചൂണ്ടുന്നു. ദില്ലി നിയമസഭ മരവിപ്പിച്ചു നിര്‍ത്താന്‍ ഗവര്‍ണ്ണറെ ശുപാര്‍ശ ചെയ്യാന്‍ പ്രേരിപ്പിച്ചത് ഇനി ഏതെങ്കിലും കൂട്ടായ്മ മന്ത്രിസഭ രൂപീകരിക്കാനുള്ള സാധ്യത തള്ളിക്കളയാന്‍ കഴിയാത്തതു കൊണ്ടാണ്. ആം ആദ്മി പാര്‍ട്ടിയില്‍ നിന്ന് ഒരു മാസത്തിനുള്ളില്‍ തന്നെ കൊഴിഞ്ഞുപോക്കുണ്ടായി. പ്രത്യേകിച്ചു പ്രത്യയശാസ്ത്രമൊന്നുമില്ലാത്ത ഒരു കൂട്ടമാണ് ദില്ലിയിലെ ആം ആദ്മി എം.എല്‍.എമാര്‍. അവരില്‍ നിന്ന് നല്ലൊരു വിഭാഗത്തെ അടര്‍ത്തിമാറ്റാനുള്ള ശ്രമങ്ങള്‍ ദില്ലിയില്‍ ആരംഭിച്ചുകഴിഞ്ഞു എന്നാണ് നിയമസഭ മരവിപ്പിച്ചു നിര്‍ത്താനുള്ള തീരുമാനത്തിലൂടെ വ്യക്തമാകുന്നത്. അങ്ങനെ സംഭവിച്ചാല്‍ ഒരുപക്ഷേ സ്വതന്ത്ര ഇന്ത്യയില്‍ നടക്കുന്ന ഏറ്റവും വലിയ കുതിരക്കച്ചവടമായിരിക്കും. ഇതു തന്നെയാകും ലോകസഭാ തെരഞ്ഞെടുപ്പു കഴിഞ്ഞും സംഭവിക്കാനിടയുണ്ടാവുക. ആര്‍ക്കുവേണമെങ്കിലും വാങ്ങാന്‍ പാകത്തിലുള്ള പാര്‍ലമെന്റംഗങ്ങളുടെ ലഭ്യതയായിരിക്കും ആം ആദ്മി പാര്‍ട്ടിക്ക് പാര്‍ലമെന്റില്‍ ഗണ്യമായ സീറ്റുകള്‍ ലഭിച്ചാലുണ്ടാവുക.
ആം ആദ്മി പാര്‍ട്ടിയുടെ സ്ഥാനാര്‍ഥികളായി ഓരോ പ്രദേശത്തേയും സാധ്യതകള്‍ കണക്കിലെടുത്ത് ബി.ജെ.പിയും കോണ്‍ഗ്രസ്സും തങ്ങളുടെ ആളുകളെത്തന്നെ ആം ആദ്മി പാര്‍ട്ടിയുടെ പേരില്‍ മത്സരിപ്പിക്കാനുള്ള സാധ്യതയും തള്ളിക്കളായാനാവില്ല. ഏതു വിധേനെയും അധികാരം പിടിക്കാന്‍ രംഗത്തുള്ള മുഖ്യധാരാ പാര്‍ട്ടികള്‍ ഏതെല്ലാം അടവുകള്‍ പ്രയോഗിക്കുമെന്ന് ഊഹിക്കാവുന്നതേ ഉള്ളു. അത്തരത്തില്‍ തെല്ലും രാഷ്ട്രീയബോധമില്ലാത്ത ആള്‍ക്കാര്‍ കുമിഞ്ഞുകൂടിയ അസംതൃപ്ത വോട്ടുകള്‍ വാങ്ങി സ്വയം വില്‍പ്പനയ്ക്കു തയ്യാറാവുകയാണെങ്കില്‍ ഇന്ത്യന്‍ ജനായത്ത സംവിധാനത്തിന്റെ ചരിത്രത്തിലേല്‍ക്കുന്ന ഏറ്റവും വലിയ പരാജയവും പിന്നോട്ടടിയുമായിരിക്കും. അതു സൃഷ്ടിക്കുന്ന അരാജകത്വവും അരക്ഷിതാവസ്ഥയും ജനായത്ത സംവിധാനത്തെ അനഭിലഷണീയമായ തലത്തിലേക്ക് എത്തിക്കും.
സമൂഹത്തില്‍ പൊതുവേ നിലനില്‍ക്കുന്ന അരാഷ്ട്രീയാവസ്ഥയാണ് അഴിമതിയും അതിനെതിരെയുള്ള അസംതൃപ്തിയേയും ഒരേസമയം സൃഷ്ടിക്കുന്നത്. ഇന്ത്യയില്‍ നിലവിലുള്ള സംവിധാനം അപര്യാപ്തവും പരാജയവുമാണെന്നുളള സന്ദേശമാണ് ഇതിനകം കേജ്രിവാളും കൂട്ടരും രാജ്യത്തിനകത്തും പുറത്തും വ്യാപിപ്പിച്ചിരിക്കുന്നത്. ഇന്ത്യയിലെ ജനായത്ത സംവിധാനത്തെ തകര്‍ക്കാന്‍ ശ്രമിക്കുന്ന വിദേശ ശക്തികളും പ്രചരിപ്പിക്കുന്നത് ഈ വിശ്വാസമാണ്. അതില്‍ ശ്വാ