ലാവ്ലിന് കേസില്‍ സി.പി.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയനെതിരായ ഹര്‍ജി പരിഗണിക്കുന്നതില്‍ നിന്നും ഹൈക്കോടതി ജഡ്ജി തോമസ് പി. ജോസഫ് പിന്മാറി.
ലാവ്ലിന് അഴിമതി കേസില്‍ നിന്നും പിണറായി വിജയനെ കുറ്റവിമുക്തനാക്കിയ വിധിക്കെതിരെ ക്രൈം നന്ദകുമാറാണ് ഹര്‍ജി സമര്‍പ്പിച്ചത്. ഈ കേസില്‍ നിന്ന് സ്വയം ഒഴിവാകുന്ന മൂന്നാമത്തെ ജഡ്ജിയാണ് തോമസ് പി. ജോസഫ്. പിന്മാറാനുള്ള കാരണം അദ്ദേഹം വ്യക്തമാക്കിയില്ല. മുന്‍പ് ഇതേ ഹര്‍ജി പരിഗണിക്കുന്നതില്‍ നിന്ന് ജസ്റ്റിസ് ഹരിലാലും ജസ്റ്റിസ് ഹാരുണ്‍ റഷീദും പിന്മാറിയിരുന്നു.
2013 നവംബര്‍ അഞ്ചിനാണ് തിരുവനന്തപുരം സി.ബി.ഐ കോടതി ലാവ്ലിന് കേസില്‍ പിണറായി വിജയന് ഉള്‍പ്പടെ ഏഴു പ്രതികളെ കുറ്റവിമുക്തരാക്കിയത്. തികച്ചും അസ്വാഭികമായ വിധിയാണിതെന്ന് കാണിച്ചാണ് ഹര്‍ജി സമർപ്പിച്ചിട്ടുള്ളത്. വിധിക്കെതിരെ സി.ബി.ഐ റിവ്യൂ ഹര്‍ജി നല്‍കുമെന്ന് അറിയിച്ചിരുന്നെങ്കിലും അതിനുള്ള നടപടികളൊന്നും ഇതുവരെ ഉണ്ടായിട്ടില്ല.