Skip to main content
തിരുവനന്തപുരം

ആനുകൂല്യങ്ങള്‍ ലഭ്യമാക്കുന്നതിന് ആധാര്‍ നിര്‍ബന്ധമാക്കില്ലെന്ന്  വ്യവസായ മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടി. പെന്‍ഷന്‍ ഉള്‍പ്പെടെയുള്ള ആനുകൂല്യങ്ങള്‍ക്ക് ആധാര്‍ നിര്‍ബന്ധമാക്കേണ്ടന്നാണ് സര്‍ക്കാറിന്‍റെ നിലപാടെന്ന് നിയമസഭയില്‍ മന്ത്രി അറിയിച്ചു.

 

ആനുകൂല്യങ്ങള്‍ ലഭ്യമാക്കുന്നതിന് ആധാര്‍ നിര്‍ബന്ധമാക്കുന്ന കാര്യത്തില്‍ സംസ്ഥാനങ്ങള്‍ക്ക് തീരുമാനമെടുക്കാമെന്ന് കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയെ അറിയിച്ചിട്ടുണ്ട്. സുപ്രീംകോടതിയില്‍ ഇതു സംബന്ധിച്ച കേസ് വരുന്നുണ്ട്. അതിന് മുമ്പായി സര്‍ക്കാര്‍ നിലപാട് സുപ്രീംകോടതിയില്‍ അറിയിക്കും.

 
സ്കോളര്‍ഷിപ്പ്, ക്ഷേമനിധി, വിദ്യാഭ്യാസ ഗ്രാന്‍റ്, റേഷന്‍ സബ്സിഡി തുടങ്ങിയ വിവിധ സേവനങ്ങള്‍ക്ക്  ഇനി മുതല്‍ ആധാര്‍ നിര്‍ബന്ധമാകില്ല. എമെര്‍ജിംഗ് കേരളായിലൂടെ ലഭിച്ച 22 ,968 കോടി രൂപയുടെ പദ്ധതി നിര്‍ദേശങ്ങളാണ് പരിഗണനയില്‍ ഉള്ളതെന്നും, സരിതാ നായരുടെ ടീം സോളാര്‍ എമെര്‍ജിംഗ് കേരളായില്‍ പങ്കെടുത്തില്ലെന്നും അദ്ദേഹം ചോദ്യങ്ങള്‍ക്ക് മറുപടിയായി പറഞ്ഞു.