Skip to main content

ജോഹന്നാസ്ബര്‍ഗ്: നെല്‍സണ്‍ മണ്ടേല മരുന്നുകളോട് പ്രതികരിക്കുന്നതായി ദക്ഷിണാഫ്രിക്കയുടെ പ്രസിഡന്റ് ജേക്കബ് സുമ അറിയിച്ചു. ശ്വാസകോശ അണുബാധയെ തുടര്‍ന്നാണ്‌ 94 കാരനായ മണ്ടേലയെ ബുധനാഴ്ച രാത്രി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. മണ്ടേല ഡോക്ടര്‍മാരുടെ നിരീക്ഷണത്തില്‍ തുടരുകയാണെന്നും പ്രസിഡന്റ് അറിയിച്ചു.

 

കഴിഞ്ഞ ഡിസംബറില്‍ ഇതേ അസുഖത്തിന്‌ മണ്ടേലയെ പ്രിട്ടോറിയയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. 2001ല്‍ അദ്ദേഹം പ്രോസ്റ്റേറ്റ് കാന്‍സറിനെ അതിജീവിച്ചിട്ടുണ്ട്.  

 

വര്‍ണ്ണവിവേചനത്തിനെതിരെയുള്ള സമരത്തില്‍ 27 വര്‍ഷം തടവില്‍ കഴിഞ്ഞ മണ്ടേല 1994ല്‍ ദക്ഷിണാഫ്രിക്കയുടെ ആദ്യ കറുത്ത വര്‍ഗ്ഗക്കാരനായ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു. അഞ്ചു വര്‍ഷത്തിനു ശേഷം സ്ഥാനമൊഴിഞ്ഞ അദ്ദേഹം ഇന്ന് ദക്ഷിണാഫ്രിക്കയിലും ലോകമെമ്പാടും ഏറെ ബഹുമാനിക്കപ്പെടുന്ന നേതാക്കളിലൊരാളാണ്.