Skip to main content
തിരുവനന്തപുരം

സഹകരണ മേഖലയിലുള്ള സ്വാശ്രയ സ്ഥാപന്മായ കൊച്ചി മെഡിക്കല്‍ കോളേജ് ഏറ്റെടുക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. പരിയാരം സഹകരണ മെഡിക്കല്‍ കോളേജ് ഏറ്റെടുക്കുന്നതിനെ കുറിച്ച് പഠനറിപ്പോര്‍ട്ട് ലഭിച്ച ശേഷം തീരുമാനിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

 

മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പിന്റെ നിയന്ത്രണത്തിലായിരിക്കും കൊച്ചി മെഡിക്കല്‍ കോളേജ് കോളേജ് ഇനി മുതല്‍ പ്രവര്‍ത്തിക്കുക. ജീവനക്കാരുടെ സേവന, വേതന വ്യവസ്ഥകളും കോളേജിന്റെ ആസ്തി ബാദ്ധ്യതകളും പരിശോധിച്ച് റിപ്പോർട്ട് നല്‍കാന്‍ രണ്ട് ഉദ്യോഗസ്ഥ തല സമിതികളേയും ചുമതലപ്പെടുത്തി.  

കേരള സ്റ്റേറ്റ് ഹെല്‍ത്ത് സിസ്റ്റം റിസോഴ്സ് സെന്ററിന് സൊസൈറ്റീസ് ആക്ട് അനുസരിച്ച് രജിസ്റ്റര്‍ ചെയ്ത് പ്രവര്‍ത്തിക്കാനും മന്ത്രിസഭ അനുമതി നല്‍കി. എൻ.ആർ.എച്ച്.എം പോലുള്ള കേന്ദ്ര പദ്ധതികള്‍ നടപ്പാക്കാന്‍ സൊസൈറ്റി വേണമെന്ന ആവശ്യം ഉയര്‍ന്ന സാഹചര്യത്തിലാണിത്.