സര്‍ക്കാറുകള്‍ നടത്തുന്ന സ്വകാര്യവിവര ശേഖരണ ശേഖരണ പദ്ധതികള്‍ക്ക് കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തണമെന്ന് യു.എസ് ഇന്റര്‍നെറ്റ് കമ്പനികളുടെ സംയുക്ത പ്രസ്താവന. ഗൂഗിള്‍, ഫേസ്ബുക്ക് അടക്കമുള്ള എട്ടു പ്രമുഖ കമ്പനികളാണ് പ്രസ്താവന പുറപ്പെടുവിച്ചത്. യു.എസ് പ്രസിഡന്റ് ബരാക് ഒബാമയ്ക്കും പാര്‍ലിമെന്റായ യു.എസ് കോണ്‍ഗ്രസിനും പ്രസ്താവന തുറന്ന കത്തായി അയച്ചു.
യു.എസ് രഹസ്യാന്വേഷണ ഏജന്‍സി എന്‍.എസ്.എ നടത്തുന്ന ഇന്റര്‍നെറ്റ് വിവര ശേഖരണ പദ്ധതികളുടെ വിശദാംശങ്ങള്‍ സംബന്ധിച്ച വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തില്‍ വ്യക്തിയില്‍ നിന്നും ഭരണകൂടത്തിന് അനുകൂലമായി മാറിയിരിക്കുകയാണ് സ്വകാര്യതയെന്ന് കമ്പനികള്‍ ചൂണ്ടിക്കാട്ടി.
എന്‍.എസ്.എയില്‍ സ്വകാര്യ കരാര്‍ ജീവനക്കാരനായിരുന്ന എഡ്വേര്‍ഡ് സ്നോഡന്‍ ജൂണില്‍ നടത്തിയ വെളിപ്പെടുത്തലുകള്‍ ഈ കമ്പനികളുടെ ഉപയോക്താക്കളുടെ വിവരങ്ങള്‍ ഏജന്‍സിയുടെ വിവിധ പദ്ധതികളിലൂടെ ചോര്‍ത്തുന്നതായി വെളിപ്പെടുത്തിയിരുന്നു. യു.എസ് ചാരവൃത്തി കുറ്റം ആരോപിച്ച് കേസെടുത്തതിനെ തുടര്‍ന്ന് ഇപ്പോള്‍ റഷ്യയില്‍ അഭയാര്‍ഥിയായി കഴിയുകയാണ് സ്നോഡന്‍.
ആപ്പിള്‍, മൈക്രോസോഫ്റ്റ്, ട്വിറ്റര്‍, ലിങ്ക്ഡ്‌ഇന്‍ , യാഹൂ, എ.ഒ.എല്‍ എന്നിവയാണ് സംയുക്ത പ്രസ്താവനയുടെ ഭാഗമായ മറ്റ് കമ്പനികള്‍.

