Skip to main content
കോഴിക്കോട്‌

കോഴിക്കോട്, മലപ്പുറം ജില്ലകളിലെ വിവിധ പ്രദേശങ്ങളില്‍ രാവിലെ 10നും 10.10നുമിടക്കായി നേരിയ ഭൂചലനം അനുഭവപ്പെട്ടു. ആളപായമോ നാശനഷ്ടങ്ങളോ ഉണ്ടായതായി റിപ്പോര്‍ട്ടുകള്‍ ഇല്ലെന്ന് കോഴിക്കോട് ജില്ലാ കളക്ടര്‍ സി.എ ലത അറിയിച്ചു.

 

കോഴിക്കോട് ജില്ലയിലെ ചെറുവണ്ണൂർ, ബേപ്പൂര്‍, പന്നിയങ്കര, ചാലിയം, മാങ്കാവ്, വെസ്റ്റ് ഹില്‍, വെള്ളിമാടുകുന്ന് എന്നിവിടങ്ങളിലും മലപ്പുറം ജില്ലയില്‍ പരപ്പനങ്ങാടി, താനൂര്‍, തിരൂര്‍, വള്ളിക്കുന്ന് എന്നിവിടങ്ങളിലുമാണ് ചലനം അനുഭവപ്പെട്ടത്.