മരുന്ന് വ്യാപാരികളുടെ സംഘടനക്ക് അംഗീകാരം നഷ്ടമായി. അംഗീകാരം റദ്ദാക്കിയ സര്‍ക്കാര്‍ തീരുമാനത്തിന്‍റെ സ്റ്റേ ഒഴിവായി. രജിസ്ട്രേഷന്‍ വകുപ്പാണ് സ്റ്റേ ഒഴിവാക്കിയത്. ഓള്‍ കേരള കെമിസ്റ്റ് ആന്‍ഡ് ഡ്രഗിസ്റ്റ് അസോസിയേഷനാണ് (എ.കെ.സി.ഡി.എ)അംഗീകാരം നഷ്ടമായത്. സംഘടനയിലുള്ള ചേരിതിരിവും സാമ്പത്തിക ക്രമക്കേടും നടക്കുന്നുവെന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സര്‍ക്കാര്‍ നേരത്തെ സംഘടനയുടെ അംഗീകാരം റദ്ദാക്കിയിരുന്നു. എന്നാല്‍ ഈ സര്‍ക്കാര്‍ നടപടി പിന്നീട് കോടതി സ്‌റ്റേ ചെയ്തു.
കഴിഞ്ഞ ദിവസം ഹൈക്കോടതി സ്‌റ്റേ നീക്കിയതോടെ സംഘടനയുടെ അംഗീകാരം റദ്ദായി. നിയമപരമായ തടസം മാറിയതോടെ തുടര്‍ നടപടികളുമായി സര്‍ക്കാര്‍ മുന്നോട്ടു പോകും. എന്നാല്‍ സ്റ്റേ പുന:സ്ഥാപിക്കുന്നതിനായി എ.കെ.സി.ഡി.എ കോടതിയെ സമീപിക്കുമെന്നാണ് സൂചന.
സംസ്ഥാനത്തെ മരുന്നു വിപണിയില്‍ അനാവശ്യ ഇടപെടലുകള്‍ നടത്തുന്ന മരുന്നു വ്യാപാരികളുടെ സംഘടനയ്ക്കെതിരെ നേരത്തെ ഭരണ കക്ഷി എംഎല്എഅ മാരടക്കം രംഗത്തെത്തിയിരുന്നു . ചാരിറ്റബിള്‍ സൊസൈറ്റീസ് ആക്റ്റ് അനുസരിച്ച് രജിസ്റ്റര്‍ ചെയ്ത സംഘടന മരുന്നു വിപണിയില്‍ മാഫിയവത്കരണം നടത്തുന്നുവെന്ന് നിയമസഭാ സബ് കമ്മിറ്റിയും ചൂണ്ടിക്കാട്ടിയിരുന്നു. കമ്മീഷന്‍ കുറച്ച മരുന്നുകള്ക്ക് നിരോധനം ഏര്പ്പെ്ടുത്തിയ എകെസിഡിഎ യുടെ നടപടി നേരത്തെ തന്നെ വിവാദമായിരുന്നു.