Skip to main content
കോഴിക്കോട്

കരിപ്പൂര്‍ സ്വര്‍ണക്കടത്തില്‍ പ്രമുഖ ജ്വല്ലറി ഗ്രൂപ്പായ മലബാര്‍ ഗോള്‍ഡിനും പങ്കുള്ളതായി ആരോപണം. ഇതിന്റെ ഭാഗമായി കോഴിക്കോട് റാം മോഹന്‍ റോഡിലുള്ള ജ്വല്ലറിയുടെ കോര്‍പ്പറേറ്റ് ഓഫീസില്‍ ഡി.ആര്‍.ഐ (ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജന്‍സ്) റെയ്ഡ് നടത്തി. കേസിലെ ഒന്നാം പ്രതി ഷഹബാസിന്റെ മൊഴി അടിസ്ഥാനമാക്കിയായിരുന്നു പരിശോധന.

 

അനധികൃതമായി കൊണ്ടുവന്ന 10 കിലോ സ്വര്‍ണം മലബാര്‍ ഗോള്‍ഡിന് കൈമാറി എന്നായിരുന്നു ഷഹബാസിന്റെ മൊഴി.  മലബാര്‍ ഗോള്‍ഡ് ഓര്‍ണമെന്‍റ്സ് മേക്കേഴ്സ് പ്രൈവറ്റ് ലിമിറ്റഡ് ഡയറക്ടര്‍ ടി.വി. മുഹമ്മദ് അഷറഫിന്‍റെയും മാനേജര്‍ മുജീബിന്‍റെയും വീടുകളിലും പരിശോധന നടത്തി. പരിശോധനയില്‍ അനധികൃതമായി സ്വര്‍ണക്കടത്ത് നടത്തിയതിന്റെ രേഖകള്‍ കണ്ടെത്താനായില്ലെന്ന് ഡി.ആര്‍.ഐ അധികൃതര്‍ അറിയിച്ചു.