Skip to main content
തിരുവനന്തപുരം

സംസ്ഥാനത്ത് ജലഗതാഗതത്തിന് പ്രാധാന്യം നല്‍കുമെന്ന് മന്ത്രി കെ.ബാബു പറഞ്ഞു. ഗതാഗതത്തിന്റെ ഇരുപത് ശതമാനം 2015 ഓടെ ജലമാര്‍ഗമാക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. തിരുവനന്തപുരത്ത് കമലേശ്വരത്ത് ഹൈഡ്രോഗ്രാഫിക് സര്‍വേ വിഭാഗം ആസ്ഥാനമന്ദിരത്തിന്റെ ശിലാസ്ഥാപനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. ഹൈഡ്രോഗ്രാഫിക് സര്‍വേ വിഭാഗത്തിനു ആധുനിക സര്‍വേ ഉപകരണങ്ങള്‍ വാങ്ങുന്നതിനും സര്‍വേ ലോഞ്ച് നിര്‍മിക്കുന്നതിനുമായി 450 ലക്ഷം രൂപ നല്‍കുന്നതിനു ഭരണാനുമതി നല്‍കിയതായി മന്ത്രി അറിയിച്ചു.

 

കൊച്ചിയിലെ ഫിഷറീസ് ഇന്‍സ്റ്റിറ്റിയൂട്ടിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന ഹൈഡ്രോഗ്രാഫിക് സര്‍വേ ഇന്‍സ്റ്റിറ്റിയൂഷന്‍ സൊസൈറ്റി രൂപീകരിച്ച് സ്വതന്ത്രമായി പ്രവര്‍ത്തിക്കുന്നതിന് സൗകര്യമൊരുക്കുമെന്നും മന്ത്രി പറഞ്ഞു. വി..ശിവന്‍കുട്ടി എം.എല്‍.എ. അധ്യക്ഷത വഹിച്ചു. 122.32 ലക്ഷം രൂപ ചെലവില്‍ ഹാര്‍ബര്‍ എഞ്ചിനീയറിംഗ് വകുപ്പിന്റെ മേല്‍നോട്ടത്തിലാണ് ഹൈഡ്രോഗ്രാഫിക് സര്‍വേ വിഭാഗത്തിന്റെ ആസ്ഥാനമന്ദിരം നിര്‍മിക്കുന്നത്. 10 മാസം കൊണ്ട് കെട്ടിടത്തിന്റെ പണി പൂര്‍ത്തിയാക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.