Skip to main content

ആലപ്പുഴ: പി.സി. ജോര്‍ജിനെ ഗവ. ചീഫ് വിപ്പ് സ്ഥാനത്തു നിന്നു പുറത്താക്കണമെന്ന് ജെ.എസ്.എസ്. ആവശ്യപ്പെട്ടു. പാര്‍ട്ടി നേതാവ് കെ.ആര്‍. ഗൗരിയമ്മ അവതരിപ്പിച്ച പ്രമേയം സംസ്ഥാന നേതൃ യോഗം ഐക്യകണ്‌ഠേന പാസാക്കുകയായിരുന്നു.

 

ജോര്‍ജിനെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി, യു.ഡി.എഫ് കണ്‍വീനര്‍ പി.പി.തങ്കച്ചന്‍ , കേരള കോണ്‍ഗ്രസ്-എം ചെയര്‍മാന്‍ കെ.എം. മാണി എന്നിവര്‍ക്ക് പാര്‍ട്ടി കത്തു നല്‍കും. 
 

കെ.ആര്‍. ഗൗരിയമ്മയ്‌ക്കെതിരെ നടത്തിയ മോശം പരാമര്‍ശങ്ങളാണ് പി.സി.ജോര്‍ജിനെതിരെ കടുത്ത നടപടി ആവശ്യപ്പെടുന്നതിലേക്ക് ജെ.എസ്.എസിനെ നയിച്ചത്. വിഷയത്തില് മുഖ്യമന്ത്രി മൗനം പാലിക്കുന്നതിനെയും സംസ്ഥാന കമ്മിറ്റിയംഗങ്ങള്‍  വിമര്‍ശിച്ചു.