Skip to main content
തിരുവനന്തപുരം

വൈദ്യുതി ബോര്‍ഡിലെ ഒരുവിഭാഗം ജീവനക്കാര്‍ പണിമുടക്ക് നടത്തുന്നു. കമ്പനിവത്കരണവുമായി സര്‍ക്കാര്‍ മുന്നോട്ടു പോകുമ്പോള്‍ തൊ‍ഴിലാളികളുടെ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാന്‍ ശ്രമിക്കുന്നില്ലെന്നാണ് സംയുക്ത തൊ‍ഴിലാളി സംഘടനകളുടെ ആക്ഷേപം. എല്ലാ സംഘടനകളുമായും ആലോചിച്ച് പണിമുടക്ക് തീയതി തീരുമാനിക്കും.

 

വൈദ്യുതി വിതരണ മേഖലയില്‍ പ്രതിസന്ധികള്‍ തുടരുന്ന സാഹചര്യത്തില്‍ ജീവനക്കാര്‍ പണിമുടക്കിയാല്‍ വൈദ്യുതി മേഖലയില്‍ കടുത്ത പ്രതിസന്ധിയുണ്ടാകും. ഞായറാഴ്ച മുതല്‍ സംസ്ഥാനത്ത് ഭാഗിക വൈദ്യുതി നിയന്ത്രണമുണ്ട്. കെ.എ.സ്.ഇ.ബിയുടെ ആസ്തി ബാധ്യതകള്‍ കമ്പനിയിലേക്ക് പുനര്‍ നിക്ഷേപിക്കാനുള്ള മന്ത്രിസഭാ തീരുമാനമാണ് തൊ‍ഴിലാളി സംഘടനകളുടെ പണിമുടക്കിന് കാരണം.

 

ഭരണപക്ഷ സംഘടനയായ ഐ.എന്‍.ടി.യു.സിക്കു പുറമെ എ.ഐ.ടി.യു.സിയും ബി.എം.എസും പണിമുടക്കുന്നു. എന്നാല്‍ വൈദ്യുതി ബോര്‍ഡിലെ  ജീവനക്കാരുടെ സമരപ്രഖ്യാപനത്തെ കുറിച്ച് തനിക്കറിയില്ലെന്ന് മന്ത്രി ആര്യാടന്‍ മുഹമ്മദ് പറഞ്ഞു. വൈദ്യുതി ബോര്‍ഡ് സ്വകാര്യവല്‍ക്കരിക്കാനുള്ള ഒരു നീക്കവും സര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടാകില്ലെന്നും മന്ത്രി വ്യക്തമാക്കി.