Skip to main content
തിരുവനന്തപുരം

കേരള സംസ്ഥാന വൈദ്യുതി ബോര്‍ഡിനെ കമ്പനികളായി വിഭജിക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു.  2003 ലെ കേന്ദ്ര വൈദ്യുതി നിയമത്തിന്റെ അടിസ്ഥാനത്തില്‍ മൂന്നു ഭാഗങ്ങളാക്കി വിഭജിച്ച് പ്രവര്‍ത്തിപ്പിക്കാനാണ് തീരുമാനം. ഉല്‍പ്പാദനം, വിതരണം, പ്രസരണം എന്നിങ്ങനെ മൂന്നു വിഭാഗങ്ങളായാണ് വിഭജിക്കുക. നിലവിലുള്ള സേവന വേതന വ്യവസ്ഥകള്‍ നിലനിര്‍ത്തിക്കൊണ്ടു തന്നെയായിരിക്കും കമ്പനിവത്കരണം.

 

കെ.എസ്.ഇ.ബി ബോര്‍ഡായ ഘട്ടത്തില്‍ സര്‍ക്കാര്‍ ഏറ്റെടുത്തിരുന്ന ആസ്തികളും ബാധ്യതകളും കമ്പനിയില്‍ ലയിപ്പിക്കാനാണ് തീരുമാനം. 3493 കോടി രൂപയുടെ നഷ്ടമാണ് കെ.എസ്.ഇ.ബിക്ക് 201-13 സാമ്പത്തിക വര്‍ഷത്തില്‍ സംഭവിച്ചത്. നിലവിലുള്ള പെന്‍ഷന്‍കാര്‍ക്കും ഇനി വിരമിക്കുന്നവര്‍ക്കും പെന്‍ഷന്‍ നല്‍കാനുള്ള പ്രത്യേക ട്രസ്റ്റ് രൂപീകരിക്കും. പെന്‍ഷന്‍ ഫണ്ട് കൈകാര്യം ചെയ്യുന്നത് ഈ ട്രസ്റ്റായിരിക്കും. ഏഴായിരം കോടിയാണ് പെന്‍ഷന്‍ ഫണ്ടിനുവേണ്ടത്. ഇതില്‍ 3000 കോടി 10 വര്‍ഷംകൊണ്ട് സര്‍ക്കാര്‍ നല്‍കാനും തീരുമാനമായി.