Skip to main content
കൊല്ലം

പാരിപ്പള്ളി ഐ.ഒ.സി പ്ളാന്‍റിലെ ട്രക്ക് തൊഴിലാളികള്‍ ആറു ദിവസമായി നടത്തിവന്ന സമരം പിന്‍വലിച്ചു. ഓണത്തിന്റെ ബോണസ്‌ നല്‍കാന്‍ ട്രക്ക്‌ ഉടമകള്‍ തയാറാകുന്നില്ലെന്ന്‌ ആരോപിച്ചായിരുന്നു തൊഴിലാളികള്‍ സമരം ആരംഭിച്ചത്. ട്രക്ക് ഉടമകളില്‍ നിന്ന്‍ ഐ.ഒ.സി വാങ്ങിയ പണത്തില്‍ നിന്ന് തൊഴിലാളികള്‍ക്ക് ബോണസ് നല്‍കാന്‍ ജില്ലാ കളക്‌ടര്‍ തീരുമാനിച്ചു. കളക്‌ടറുടെ ഈ തീരുമാനത്തെ തുടര്‍ന്നാണ്‌ സമരം പിന്‍വലിക്കുന്നതായി തൊഴിലാളികള്‍ അറിയിച്ചത്‌.

 

തൊഴിലാളികളുടെ ആവശ്യം പരിഗണിക്കാന്‍ ട്രക്ക്‌ ഉടമകള്‍ തയ്യാറാകാത്തതിനെത്തുടര്‍ന്ന്‍ ഇവരെ അറസ്റ്റ് ചെയ്യാനും കലക്ടര്‍ ഉത്തരവിട്ടു. നേരത്തെ ലേബര്‍ കമ്മീഷണരുടെ സാന്നിദ്ധ്യത്തില്‍ ചര്‍ച്ച നടന്നെങ്കിലും ഇത് പരാജയപ്പെട്ടതിനെത്തുടര്‍ന്നാണ് കലക്ടറുടെ സാന്നിദ്ധ്യത്തില്‍ ചര്‍ച്ച നടന്നത്. എസ്മ പ്രകാരം ട്രക്കുകള്‍ പടിച്ചെടുക്കാനും കളക്ടര്‍ ഉത്തരവിട്ടു.