Skip to main content

ശ്രീനഗര്‍: സി.ആര്‍.പി.എഫിന്റെ വെടിവെപ്പില്‍ നഗരത്തില്‍ യുവാവ് കൊല്ലപ്പെട്ടു. സംഭവത്തെ തുടര്‍ന്ന് ബുധനാഴ്ച അര്‍ധരാത്രി മുതല്‍ നഗരത്തില്‍ നിരോധനാജ്ഞ നിലവില്‍ വന്നതായി ജില്ലാ മജിസ്ട്രേറ്റ് ബഷീര്‍ അഹമ്മദ് ഖാന്‍ അറിയിച്ചു.

 

നഗരത്തിലെ സൂമിനാര്‍ പ്രദേശത്ത് വച്ച് സി.ആര്‍.പി.എഫ്. വാഹനത്തിനു നേരെ ഉണ്ടായ കല്ലേറിനെ തുടര്‍ന്നാണ്‌ വെടിവെപ്പുണ്ടായത്. 22 വയസ്സുകാരനാണ് കൊല്ലപ്പെട്ടത്. ബുധനാഴ്ച പകല്‍ ബെമിനയില്‍ സി.ആര്‍.പി.എഫ്. ക്യാമ്പിനു നേര്‍ക്കുണ്ടായ തീവ്രവാദി ആക്രമണത്തില്‍ പരിക്കേറ്റവര്‍ക്ക് രക്തം നല്‍കാന്‍ പോകുകയായിരുന്നു സി.ആര്‍.പി.എഫ്. ഭടന്‍മാരെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ പറഞ്ഞു. രണ്ട് തീവ്രവാദികളും അഞ്ച് ഭടന്മാരും കൊല്ലപ്പെട്ട ആക്രമണത്തില്‍ 11 പേര്‍ പരിക്കേറ്റ് ചികിത്സയിലാണ്.