Skip to main content
ചാലക്കുടി

കാതിക്കൂടം നീറ്റ ജെലാറ്റിന്‍ കമ്പനിയുടെ സമീപത്തെ തോടുകളില്‍ വീണ്ടും മത്സ്യങ്ങള്‍ ചത്തുപൊങ്ങി. കമ്പനി വീണ്ടും തോട്ടിലേക്ക് രാസമാലിന്യം ഒഴുക്കിയതാണ് മത്സ്യങ്ങള്‍ ചത്തു പൊങ്ങാന്‍ കാരണമെന്ന് പ്രദേശവാസികള്‍ പറഞ്ഞു. കമ്പനിയുടെ പുറകിലൂടെ ചാലക്കുടിപ്പുഴയിലേക്കൊഴുകുന്ന തോട്ടിലാണ് മത്സ്യങ്ങള്‍ ചത്തു പൊങ്ങിയത്.

 

വിവരമറിഞ്ഞ് നാട്ടുകാരും കര്‍മ്മസമിതി പ്രവര്‍ത്തകരും സ്ഥലത്തെത്തി പരിശോധന നടത്തി. കമ്പനിയില്‍ നിന്ന് പുറത്തു വിടുന്ന വെള്ളം പിന്‍ഭാഗത്ത് കെട്ടിക്കിടന്നിരുന്നതായും ഇത് പെരുന്തോട്ടിലേക്ക് ഒഴുകിയെത്തിയതുമൂലമാണ് വെള്ളത്തില്‍ രാസമാലിന്യം എത്തിയതും മത്സ്യങ്ങള്‍ ചത്തുപൊന്തിയതെന്നും കര്‍മ്മസമിതി കണ്‍വീനര്‍ കെ.എം. അനില്‍കുമാര്‍ പറഞ്ഞു. മത്സ്യം ചത്തുപൊന്തിയ വിവരം ജില്ലാകളക്ടര്‍, ജില്ലാ പോലീസ് സൂപ്രണ്ട് എന്നിവരെ നാട്ടുകാര്‍ അറിയിച്ചു.

 

നൂറു കണക്കിന് മത്സ്യങ്ങള്‍ ചത്ത് പെരുന്തോട്ടിലൂടെ ഒഴുകി ചാലക്കുടിപ്പുഴയിലേക്ക് എത്തിയിട്ടുണ്ട്. കഴിഞ്ഞ മേയില്‍ ചാലക്കുടിപ്പുഴയില്‍ മത്സ്യങ്ങള്‍ കൂട്ടത്തോടെ ചത്തു പൊങ്ങിയിരുന്നു. ഇതത്തേുടര്‍ന്ന് കാതിക്കുടത്ത് വലിയ സമരങ്ങളും പ്രതിഷേധവും ഉയര്‍ന്നിരുന്നു