Skip to main content
തിരുവനന്തപുരം

സംസ്ഥാന സര്‍ക്കാരിന്റെ പരമോന്നത കായിക ബഹുമതിയായ  ജി.വി.രാജ പുരസ്‌കാരത്തിനു അത്‌ലറ്റ് ടിന്റു ലൂക്കോയും ബാഡ്മിന്റണ്‍ താരം വി. ദിജുവും അര്‍ഹരായി. കേരള വോളിബോള്‍ താരം ടോം ജോസഫിന് സംസ്ഥാന സര്‍ക്കാരിന്റെ പ്രത്യേക പുരസ്‌കാരം നല്‍കുമെന്നും അവാര്‍ഡ് പ്രഖ്യാപിക്കവേ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു.  ഒരു ലക്ഷം രൂപയും ഫലകവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്കാരം

.

പത്മിനി തോമസ്, എസ്. രാജി, പത്രോസ് പി മത്തായി, ഡോ. ടോണി ഡാനിയല്‍, ജോണ്‍ സാമുവല്‍, കെ.എം. ബീനാമോള്‍, ബോബി അലോഷ്യസ്, പി.എസ് അബ്ദുള്‍ റസാഖ് എന്നിവരടങ്ങിയ കമ്മറ്റിയാണ് പുരസ്കാര ജേതാക്കളെ പ്രഖ്യാപിച്ചത്.

 

കേരള വോളിബോള്‍താരം ടോം ജോസിനെ ജി.വി രാജ പുരസ്‌കാരത്തിന് പരിഗണിക്കാത്ത് വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കിയിരുന്നു. ഒടുവില്‍ മുഖ്യമന്ത്രി ഇടപെട്ടാണ് ടോം ജോസഫിന് പ്രത്യേക പുരസ്‌കാരം പ്രഖ്യാപിച്ചത്. ടോമിന്റെ പേര് പത്മശ്രീ പട്ടികയില്‍ ഉള്‍പ്പെട്ടിരുന്നതിനാലാണ് ജി.വി രാജ പുരസ്‌കാര പട്ടികയില്‍ നിന്ന് ഒഴിവാക്കപ്പെട്ടതെന്നാണ് സര്‍ക്കാര്‍ നല്‍കുന്ന വിശദീകരണം. മുന്‍പ് ഏഴു തവണ ടോം ജി.വി രാജ പുരസ്‌കാരത്തിന് അപേക്ഷ നല്‍കിയെങ്കിലും ഒഴിവാക്കപ്പെടുകയായിരുന്നു.

 

നേരത്തെ അര്‍ജുന അവാര്‍ഡിന് ടോം ജോസഫിനെ പരിഗണിക്കാതിരുന്ന കേന്ദ്ര കായിക മന്ത്രാലയത്തിന്റെ നടപടിയെ മുഖ്യമന്ത്രി അടക്കമുള്ള നേതാക്കള്‍വിമര്‍ശിച്ചിരുന്നു.