യുവാവിനെ തട്ടികൊണ്ടുപോകാന്‍ ശ്രമിച്ച കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ ഗണ്മാന് സലിം രാജുള്പ്പടെ ഏഴു പേരുടെ ജാമ്യപേക്ഷ തള്ളി. കോഴിക്കോട് ജില്ലാ സെഷന്‍സ് കോടതിയാണ് ജാമ്യാപേക്ഷ തള്ളിയത്. സെപ്തംബര്‍ 10-നാണ് കോഴിക്കോട് കരിക്കാംകുളത്ത് കൊല്ലം സ്വദേശിയായ പ്രസന്നനെ കാറില്‍ പിന്തുടര്‍ന്നത്തെിയ സലിം രാജും സംഘവും നടുറോഡില്‍ വെച്ച് മര്‍ദ്ദിച്ചത്. തുടര്‍ന്ന് നല്കിയ പരാതിയില്‍ സലിം രാജിനും സുഹൃത്തുക്കല്ക്കുമെതിരെ പോലീസ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ്സെടുത്തിരുന്നു.
അതേസമയം, സലീംരാജിനെയും കൂട്ടാളികളെയും ജയിലിലെത്തി സന്ദര്‍ശിച്ച യൂത്ത് കോണ്‍ഗ്രസ് നേതാക്കളുടെ നടപടിയും വിവാദങ്ങള്‍ക്ക് കാരണമായി. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് സി.ആര് മഹേഷിന്റെ നേതൃത്വത്തിലുള്ള നേതാക്കളാണ് കോഴിക്കോട് സബ് ജയിലിലെത്തിയത്. അറസ്റ്റിലായ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ സന്ദര്‍ശിക്കുന്നതിനാണ് ജയിലിലെത്തിയതെന്നായിരുന്നു നേതാക്കളുടെ വിശദീകരണം.