Skip to main content
പിണറായി മുഖ്യമന്ത്രിയാതതിനു  ശേഷം നടത്തിയ ഉചിത പ്രസ്താവന

പിണറായി മുഖ്യമന്ത്രിയാതതിനു ശേഷം നടത്തിയ ഉചിത പ്രസ്താവന

 

പിണറായി വിജയൻ മുഖ്യമന്ത്രിയായി സ്ഥാനമേറ്റതിനുശേഷം നടത്തിയ ഏറ്റവും ശ്രദ്ധേയമായ ഒരു പ്രസ്താവനയാണ് കെഎസ്‌ടിഎ എന്ന സംഘടനയ്ക്ക് നൽകിയ താക്കീത് .

      എസ്എസ്എൽസി പരീക്ഷയ്ക്ക് മിനിമം മാർക്ക്  നടപ്പാക്കാനുള്ള സർക്കാർ തീരുമാനത്തെ  കെ.എസ്.ടി.എ എതിർത്തതിനെ തുടർന്നാണ് മുഖ്യമന്ത്രിയുടെ പരസ്യമായ താക്കീത് വന്നത്.പൊതുവിദ്യാഭ്യാസത്തിൽ ഏതെങ്കിലും കാര്യത്തിൽ പിന്നോട്ട് പോയിട്ടുണ്ടെങ്കിൽ അത് വിലയിരുത്തൽ നടത്തുന്നവരുടെ പിഴവുകൊണ്ടല്ലെന്ന് മനസ്സിലാക്കാനുള്ള സാമാന്യബോധം സംഘടനയ്ക്ക് ഉണ്ടാകണമെന്നാണ് മുഖ്യമന്ത്രി അവരെ ഓർമിപ്പിച്ചത്. ഉചിതമായ ഓർമ്മിപ്പിക്കൽ.

        എസ്എസ്എൽസി പരീക്ഷ ജയിക്കുന്നതിന് മിനിമം മാർക്ക് ഏർപ്പെടുത്തിയാൽ അത് പട്ടികജാതി പട്ടിക വിഭാഗത്തിൽപ്പെടുന്ന പിന്നാക്ക  വിഭാഗക്കാർ തോൽപ്പിക്കപ്പെടും എന്നത് ചൂണ്ടിക്കാട്ടിയായിരുന്നു കെ എസ് ടി എതിർപ്പ് പരസ്യമാക്കിയത്.

          ആത്യന്തികമായി വിദ്യാർഥികളുടെ നിലവാരം അധ്യാപകരെ ആശ്രയിച്ചിരിക്കുന്നു എന്ന വസ്തുതയാണ് മുഖ്യമന്ത്രി ഇവിടെ അംഗീകരിച്ചിരിക്കുന്നത്. ഇത് അധ്യാപകർ തന്നെ മറന്നുപോയി എന്നുള്ളതാണ് സന്ദർഭ പരമായ സവിശേഷത