ക്രിസ്ത്യൻ സമുദായത്തെ സി.പി.എം ബോധപൂർവം അകറ്റുന്നു
ക്രിസ്ത്യൻ സമുദായത്തെ ബോധപൂർവ്വം തങ്ങളിൽ നിന്ന് അകറ്റാനുള്ള ഒരു തന്ത്രം മുഖ്യമന്ത്രി പിണറായി വിജയൻ സ്വീകരിച്ചിരിക്കുന്നുവെന്ന് കരുതാവുന്നതാണ്. ഒരേസമയം മുസ്ലിം സമുദായത്തെ എൽഡിഎഫിന് അനുകൂലമായി മാറ്റുക .അതോടൊപ്പം ക്രിസ്ത്യൻ സമുദായത്തെ ബിജെപിയുമായി അടുപ്പിക്കുക. അതിന് ലഭ്യമായ എല്ലാ അവസരങ്ങളും സിപിഎം വിശേഷിച്ചും മുഖ്യമന്ത്രി പാഴാക്കാതെ ഉപയോഗിക്കുന്നു. ഇസ്രായേൽ പാലസ്തീൻ യുദ്ധവും അതിനായി കേരളത്തിൽ വിനിയോഗിക്കപ്പെട്ടു .ഇന്ത്യാ ഗവൺമെൻറ് ഇക്കാര്യത്തിൽ സ്വീകരിച്ച നിലപാടും ക്രിസ്തീയ സമൂഹത്തെ അവരിലേക്ക് അടുക്കുന്നതിന് സാഹചര്യം ഒരുക്കിയിട്ടുണ്ട്.അതിൻറെയും കൂടി തെളിവാണ് ക്രിസ്മസ ഈ വർഷം പ്രധാനമന്ത്രി ഒരുക്കിയ ക്രിസ്മസ് വരുന്ന് . കേരളത്തിലെ ക്രിസ്ത്യൻ സമൂഹം ബിജെപിയിലേക്ക് ചായുമ്പോൾ അതിൻറെ നഷ്ടം സംഭവിക്കുന്നത് യുഡിഎഫിനാണ്. ഏറെ നാളുകളായി മുസ്ലിം സമൂഹത്തിൻറെ പ്രീതി പിടിച്ചു പറ്റുന്നതിൽ സിപിഎം വിജയിച്ചു കൊണ്ടിരിക്കുന്നു .കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ മുസ്ലിം സമുദായത്തിന്റെ ഭാഗത്തുനിന്ന് വൻതോതിൽ എൽഡിഎഫിന് അനുകൂലമായി വോട്ട് മറിയുകയുണ്ടായി. മുസ്ലിം ലീഗിനുള്ളിൽ തന്നെ ഇതിനകം ശക്തമായ ഒരു വിഭാഗം യുഡിഎഫ് മുന്നണി വിട്ട് എൽഡിഎഫിൽ ചേരണമെന്നആവശ്യം ശക്തമാണ്.
നവ കേരള സദസ്സ് പോലും മുസ്ലിം ലീഗിനെ എൽഡിഎഫ് പാളയത്തിലേക്ക് കൊണ്ടുവരാനുള്ള പരോക്ഷയജ്ഞമായി കണക്കാക്കപ്പെടുന്നു. പാർലമെൻറ് തിരഞ്ഞെടുപ്പ് കഴിയുമ്പോൾ വീണ്ടും ബിജെപി അധികാരത്തിൽ എത്തുകയാണെങ്കിൽ കോൺഗ്രസിനൊപ്പം നിന്നിട്ട് കാര്യമില്ല എന്ന് തിരിച്ചറിവ് മുസ്ലിം ലീഗ് നേതൃത്വത്തിന് ഉണ്ടാകുമെന്നും അവർ തങ്ങളുടെ ഒപ്പം ചേരുമെന്നുമാണ് സിപിഎം കണക്കുകൂട്ടുന്നത് .അതുകൊണ്ടാണ് ക്രിസ്തീയ സമുദായത്തെ ചില സന്ദർഭങ്ങളിൽ സ്വീകരിക്കുന്ന മൗനത്തിലൂടെ പോലും സിപിഎം പ്രകോപിപ്പിക്കാൻ തയ്യാറാകുന്നത്.