Skip to main content
CPIM - Rally

സി.പി.എം എന്തുകൊണ്ട് പാലസ്തീൻ റാലിയിലേക്ക് കോൺഗ്രസ്സിനെ ക്ഷണിക്കുന്നില്ല

പാലസ്തീൻ ഐക്യദാർഢ്യ റാലിയിലേക്ക് സിപിഎം എന്തുകൊണ്ട് കോൺഗ്രസിനെ ക്ഷണിക്കുന്നില്ല? എന്തുകൊണ്ട് മുസ്ലിം ലീഗിനെ ആദ്യ റാലിയിലേക്ക് ക്ഷണിച്ചു ?മലപ്പുറത്ത് നടക്കാൻ പോകുന്ന റാലിയിൽ ലീഗ് അണികൾ പങ്കെടുക്കുമെന്ന് സി.പി.എം മലപ്പുറം ജില്ലാ സെക്രട്ടറി പറയുന്നു .സിപിഎം നടത്തുന്ന പാലസ്തീൻ ഐക്യദാർഢ്യം റാലിയുടെ ലക്ഷ്യം എന്താണ്? എന്ത് കാരണത്താലാണ് അവർ റാലി നടത്തുന്നത് ? മുസ്ലീങ്ങളോടുള്ള ഐക്യദാർഢ്യം പ്രകടിപ്പിക്കാനാണോ? അല്ലെങ്കിൽ എന്തു കൊണ്ട് യു ഡി എഫിലെ കോൺഗ്രസ്സുൾപ്പടെയുള്ള കക്ഷികളെ ഒഴിവാക്കി ലീഗിനെ മാത്രം ക്ഷണിച്ചു?അതോ ഗാസയിൽ നടക്കുന്ന മനുഷ്യക്കുരുതിക്കെതിരെയുള്ള പ്രതിഷേധവും ആ ജനതയോടുള്ള ഐക്യദാർഢ്യത്തിന്റെ ഭാഗവുമായാണോ റാലി? അതാണെങ്കിൽ ജാതിയോ മതമോ പരിഗണന വിഷയമാക്കേണ്ടതില്ല. മതപരിഗണന ഇല്ലെങ്കിൽ മറ്റെന്ത് കാരണം കൊണ്ടാണ് സിപിഎം ലീഗിനെ ക്ഷണിച്ചതും, ഇപ്പോൾ മലപ്പുറത്ത് അണികളെ പ്രതീക്ഷിക്കുന്നതും? കുഞ്ഞുങ്ങളും സ്ത്രീകളും ഗർഭിണികളും അടക്കം ആയിരക്കണക്കിന് മനുഷ്യർ മരിച്ച  വീഴുന്ന സന്ദർഭത്തെ മുൻനിർത്തി തങ്ങളുടെ  തെരഞ്ഞെടുപ്പ് രാഷ്ട്രീയ താൽപര്യത്തിനായി ഉപയോഗിക്കുകയാണിവിടെ.അത്  ഗാസയിൽ ഒഴുകുന്ന ചോരയിൽ നിന്ന് ഇങ്ങിവിടെ നേട്ടമുണ്ടാക്കാനുള്ള ശ്രമമ ല്ലേ ?  അതിനെ എന്തായി വിശേഷിപ്പിക്കാൻ കഴിയും ?