Skip to main content
ക്വാലാലം‌പൂര്‍

മലേഷ്യയില്‍ നടക്കുന്ന ഏഷ്യന്‍ സ്കൂള്‍ അത്‌ലറ്റിക് മീറ്റില്‍ കേരളത്തിന്റെ പി.യു ചിത്രക്ക് സ്വര്‍ണം. പെണ്‍കുട്ടികളുടെ 3000 മീറ്റര്‍ ഓട്ടത്തിലാണ് ചിത്ര സ്വര്‍ണം കരസ്ഥമാക്കിയത്. പാലക്കാട് മുണ്ടൂര്‍ സ്കൂളിലെ വിദ്യാര്‍ഥിനിയാണ് ചിത്ര. മീറ്റില്‍ ഇന്ത്യയുടെ ആദ്യ സ്വര്‍ണമാണ് ചിത്രയുടേത്.

 

കഴിഞ്ഞ ജനുവരിയില്‍ ഇറ്റാവയില്‍ നടന്ന ദേശീയ സ്കൂള്‍ കായിക മേളയില്‍ ചിത്ര ട്രിപ്പിള്‍ സ്വര്‍ണം കരസ്ഥമാക്കിയിരുന്നു. ഏഷ്യന്‍ സ്കൂള്‍ കായിക മേളയില്‍ 12 മലയാളികളുള്‍പ്പടെ ഇന്ത്യയില്‍ നിന്ന് 28 അത്ലറ്റുകളാണ് പങ്കെടുക്കുന്നത്.