Skip to main content
അഹമ്മദാബാദ്

ഗുജറാത്ത് മുഖ്യമന്ത്രിയും ബി.ജെ.പിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയുമായ നരേന്ദ്ര മോഡിയെ പുകഴ്ത്തി മുന്‍ ചീഫ്ജസ്റ്റിസ് വി.ആര്‍ കൃഷ്ണയ്യര്‍. മോഡിക്കയച്ച പിറന്നാള്‍ സന്ദേശത്തിലാണ് കൃഷ്ണയ്യര് മോഡിയെ പുകഴ്ത്തി പറഞ്ഞത്. 'ഞാന്‍ ഒരു സോഷ്യലിസ്റ്റ് ആണ്. നരേന്ദ്ര മോഡിയും ഒരു സോഷ്യലിസ്റ്റ് ആണ്. ഗാന്ധിയന്‍ മൂല്യങ്ങളെ പ്രോത്സാഹിപ്പിക്കുന്ന സോഷ്യലിസ്റ്റ്. അതുകൊണ്ട് ഞാന്‍ മോഡിയെ പിന്തുണക്കുന്നു.' എന്നാണ് കൃഷ്ണയ്യര്‍ കത്തില്‍ പറഞ്ഞിരിക്കുന്നത്.

 

പ്രധാനമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ടാല്‍ രാജ്യത്തെ ജനങ്ങളുടെ പ്രതീക്ഷക്കനുസരിച്ച ഭരണം നടത്തുന്ന നേതാവാകുമെന്നും അദ്ദേഹം കത്തില്‍ പറയുന്നു. 2002-ല്‍ നടന്ന ഗുജറാത്ത് കലാപത്തില്‍ മോഡിയെ ഏറെ വിമര്‍ശിച്ച വ്യക്തിയായിരുന്നു കൃഷണയ്യര്‍. കലാപത്തെക്കുറിച്ച് അന്വേഷിച്ച സിറ്റിസണ്‍ ട്രൈബ്യൂണലിന് നേതൃത്വം നല്‍കിയ കൃഷ്ണയ്യര്‍ കലാപത്തില്‍ മോഡി കുറ്റക്കാരനാണെന്ന് പറഞ്ഞിരുന്നു.

 

കൃഷ്ണയ്യരുടെ സന്ദേശത്തിന് മോഡി ട്വിറ്ററിലൂടെ നന്ദി അറിയിച്ചു.