Skip to main content
കൊച്ചി

അടുത്ത ഫെഡറേഷന്‍ കപ്പ് ഫുട്ബാള്‍ മത്സരം കേരളത്തില്‍ നടത്താന്‍ അഖിലേന്ത്യാ ഫുട്ബോള്‍ ഫെഡറേഷന്‍ തീരുമാനിച്ചു. ജനുവരി ഒന്ന് മുതല്‍ 12 വരെയാണ് മത്സരം. നാലു ഗ്രൂപ്പുകളായി 16 ടീമുകളാണ് മത്സരത്തില്‍ പങ്കെടുക്കുന്നത്. കൊച്ചിയിലും മലപ്പുറത്തും വച്ചായിരിക്കും മത്സരമെന്നാണ് കേരള ഫുട്ബോള്‍ അസോസിയേഷന്‍റെ  തീരുമാനം.

 

ഇന്ത്യന്‍ ഫുട്ബോളിലെ തന്നെ മുന്‍നിര താരങ്ങളും ക്ലബ്ബുകളുമാണ് മത്സരത്തില്‍ മാറ്റുരക്കുക. അതേസമയം മഞ്ചേരിയിലെ സ്റ്റേഡിയം നിര്‍മാണം ഡിസംബറില്‍ പൂര്‍ത്തിയായാല്‍ ടൂര്‍ണമെന്റിലെ രണ്ടു ഗ്രൂപ്പ് മത്സരങ്ങള്‍ മലപ്പുറത്ത് വച്ച് നടക്കും.

 

22 വര്‍ഷത്തിനു ശേഷമാണ് ഫെഡറേഷന്‍ കപ്പ് കേരളത്തില്‍ നടക്കുന്നത്. ഐ ലീഗ് കഴിഞ്ഞാല്‍ രാജ്യത്തെ ഏറ്റവും വലിയ ക്ലബ് ഫുട്ബോളാണിത്. നിലവിലെ ചാമ്പ്യന്‍മാരായ ഈസ്റ്റ് ബംഗാള്‍ അടക്കമുള്ള ടീമുകള്‍ മത്സരത്തിനുണ്ട്.  

Tags