Skip to main content
ഷോപിയാന്‍

കഴിഞ്ഞ അഞ്ച് ദിവസത്തിനുള്ളില്‍ അഞ്ചു പേര്‍ കൊല്ലപ്പെട്ട ഷോപിയാന്‍ വെടിവെപ്പിനെക്കുറിച്ച് അന്വേഷിക്കാന്‍ ജമ്മുകാശ്മീര്‍ സര്‍ക്കാര്‍ ജില്ലാ മജിസ്ട്രേട്ട് ബഷീര്‍ അഹമ്മദ് ഭട്ടിനെ ചുമതലപ്പെടുത്തി. ഒരു മാസത്തിനുള്ളില്‍ റിപ്പോര്‍ട്ട്‌ സമര്‍പ്പിക്കണം.

 

സി.ആര്‍.പി.എഫില്‍ നടന്ന വെടിവെപ്പില്‍ ശനിയാഴ്ച നാല് പേര്‍ കൊല്ലപ്പെട്ടിരുന്നു. എന്നാല്‍ ക്യാമ്പിനു നേരെ നടന്ന തീവ്രവാദ ആക്രമണത്തെ ചെറുക്കുന്നതിന് വേണ്ടിയാണ് വെടിവെപ്പ് നടത്തിയതെന്ന് സി.ആര്‍.പി.എഫ് ഉദ്യോഗസ്ഥര്‍ നല്‍കിയ വിശദീകരണം. എന്നാല്‍ കാരണമില്ലാതെയാണ് വെടിവച്ചതെന്ന് പ്രദേശ വാസികള്‍ ആരോപിച്ചു.

 

സംഭവത്തില്‍ പ്രതിഷേധിച്ച് സി.ആര്‍.പി.എഫ് ക്യാമ്പിനു പുറത്തു തടിച്ചുകൂടിയവരെ പിരിച്ചു വിടാന്‍ സൈന്യം ബുധാനാഴ്ച നടത്തിയ വെടിവെപ്പില്‍ മറ്റൊരാള്‍ കൂടി കൊല്ലപ്പെട്ടിരുന്നു.