ന്യൂഡല്‍ഹി
നരേന്ദ്ര മോഡി പ്രധാനമന്ത്രിയാകരുതെന്നാണ് അദ്ദേഹത്തിന്റെ പോലെ തന്റെയും ആഗ്രഹമെന്ന് കേന്ദ്ര മാനവ വിഭവശേഷി സഹമന്ത്രി ശശി തരൂര്‍. 2017 വരെ ഗുജറാത്തിന്റെ മുഖ്യമന്ത്രിയായിതുടരണമെന്ന നരേന്ദ്ര മോഡിയുടെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
ഇക്കാര്യത്തില്‍ താനും മോഡിയും സ്വപ്നം കണ്ടത് ഒരേ കാര്യമാണെന്നും തരൂര്‍ പറഞ്ഞു. ഇന്‍ഡോറില്‍ ഐഐടിയുമായി ബന്ധപ്പെട്ട ചടങ്ങില്‍ സംസാരിക്കുകയായിരുന്നു തരൂര്‍. പ്രധാനമന്ത്രിയാവുന്നത് ഒരിക്കലും സ്വപ്നംകണ്ടിട്ടില്ലെന്നും ഗുജറാത്തിലെ ജനങ്ങള്‍ തന്നെ തെരഞ്ഞെടുത്തത് 2017 വരെ അവരെ സേവിക്കാനാണെന്നും കഴിഞ്ഞ ദിവസം നരേന്ദ്ര മോഡി പറഞ്ഞിരുന്നു.