Skip to main content
തിരുവനന്തപുരം

KPSCപി.എസ്.സി റാങ്ക് ലിസ്റ്റുകളുടെ കാലാവധി പരമാവധി നാലര വര്‍ഷംവരെ നീട്ടാന്‍ മന്തിസഭായോഗത്തില്‍ തീരുമാനം. അടുത്ത റാങ്ക് ലിസ്റ്റ് വരുന്നത് വരെയോ അല്ലെങ്കില്‍ നാലര വര്‍ഷമോ ആയിരിക്കും നിലവിലെ റാങ്ക് ലിസ്റ്റുകളുടെ കാലാവധി. സര്‍വകലാശാല അനധ്യാപകരുടെ നിയമനം പി.എസ്.സിക്ക് വിടാന്‍ ബില്ല് കൊണ്ടുവരുമെന്നും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അറിയിച്ചു.

 

മുംബൈയില്‍ സിന്ധുരക്ഷക് മുങ്ങിക്കപ്പല്‍ അപകടത്തില്‍ മരിച്ച നാവികരുടെ കുടുംബാംഗങ്ങള്‍ക്ക് അഞ്ച് ലക്ഷംരൂപ വീതം നഷ്ടപരിഹാരം നല്‍കും. തൃശൂര്‍ കുന്ദംകുളത്ത് തിമിര ശസ്ത്രക്രിയ ചെയ്തതിനെതുടര്‍ന്ന് കാഴ്ച നഷ്ടപ്പെട്ട അഞ്ച് പേര്‍ക്ക് മൂന്ന് ലക്ഷം രൂപവീതം നല്‍കും. താനൂര്‍ ബസപകടത്തില്‍ മരിച്ചവര്‍ക്ക് മൂന്നു ലക്ഷം രൂപയും മരിച്ചയാളുടെ ഭാര്യ റുബീനാ ബീവിക്ക് സര്‍ക്കാര്‍ ജോലി നല്‍കാനും തീരുമാനമായി.

ആലപ്പുഴ മെഡിക്കല്‍ കോളേജിലെ ഫാര്‍മസി വിഭാഗത്തില്‍ അഞ്ച് തസ്തികകള്‍ അനുവദിക്കാനും തീരുമാനിച്ചതായി മുഖ്യമന്ത്രി അറിയിച്ചു. അധ്യാപകരുടെ അവാര്‍ഡ് തുക വര്‍ധിപ്പിക്കാനും യോഗം തീരുമാനിച്ചിട്ടുണ്ട്.