മെട്രോമാന്‍ ഇ. ശ്രീധരനു പിന്നാലെ ഹൈക്കോടതി ജഡ്ജിമാരും ശ്രദ്ധേയരായ ധനകാര്യ വിദഗ്ദ്ധനും അറിയപ്പെടുന്ന കലാകാരന്മാരും ബി.ജെ.പി.യോടൊപ്പമെത്തും. ഫെബ്രുവരി 21 ന് കാസര്‍കോട് നിന്ന് ആരംഭിച്ച് മാര്‍ച്ച് ഏഴിന് തിരുവനന്തപുരത്തു സമാപിക്കുന്ന കെ.സുരേന്ദ്രന്റെ വിജയയാത്രയിലങ്ങോളമിങ്ങോളം അത്ഭുതങ്ങള്‍ ഒളിപ്പിച്ചു വച്ചിട്ടുണ്ടത്രേ. ഇ.ശ്രീധരനെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായിട്ടാണ് അവതരിപ്പിക്കുക. 80 മഹാ സമ്മേളനങ്ങളാണ് റാലിക്കിടയില്‍ നടത്തുക. കാസര്‍കോട്ട് യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥും തിരുവനന്തപുരത്ത് ആഭ്യന്തര മന്ത്രി അമിത്ഷായും പങ്കെടുക്കും.
കൊച്ചിയില്‍ ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ പങ്കെടുക്കുന്ന സമ്മേളനത്തിന്റെ സ്വാഗത സംഘം അധ്യക്ഷന്‍ ഹൈക്കോടതി മുന്‍ ജഡ്ജിയായിരിക്കും. മറ്റൊരു റിട്ട. ജഡ്ജിയും എത്തും. ഒരു പ്രമുഖ ബാങ്കിന്റെ ചെയര്‍മാന്‍ പദമൊഴിഞ്ഞയാളും ഇവര്‍ക്കൊപ്പമെത്തുന്നുണ്ട്. വികസനം അജണ്ടയാക്കിയുള്ള പ്രചാരണ പരിപാടിയാണ് ലക്ഷ്യമിടുന്നത്.