Skip to main content
കൊച്ചി

ഇന്ധന വില വര്‍ധനയില്‍ പ്രതിഷേധിച്ച് ബുധനാഴ്ച സംസ്ഥാനത്ത് മോട്ടോര്‍ വാഹന പണിമുടക്ക്‌ പ്രഖ്യാപിച്ചു. സംയുക്ത ട്രേഡ് യൂണിയന്‍ സമിതിയാണ് പണിമുടക്കിന് ആഹ്വാനം ചെയ്തത്. രാവിലെ ആറു മുതല്‍ വൈകീട്ട് ആറു വരെയാണ് പണിമുടക്ക്.

 

എറണാകുളത്ത് ചേര്‍ന്ന സംയുക്ത ട്രേഡ് യൂണിയന്‍ യോഗത്തിലാണ് തീരുമാനം. കഴിഞ്ഞ ദിവസം പെട്രോളിന് 2.35 രൂപയും ഡീസലിന് 50 പൈസയും വര്‍ധിപ്പിച്ചിരുന്നു. ഇന്ധന വില വര്‍ധന പിന്‍വലിക്കുന്നതുള്‍പ്പടെ 10 ആവശ്യങ്ങള്‍ സംയുക്ത ട്രേഡ് യൂണിയന്‍ മുന്നോട്ടു വച്ചിട്ടുണ്ട്.