Skip to main content

കേരളത്തില്‍ കഴിഞ്ഞ കുറച്ച് ദിവസങ്ങളിലെ അനുഭവം എടുത്താല്‍ കൊവിഡ് കേസുകളും ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കും കൂടുതലാണ്. രോഗമുക്തരേക്കാള്‍ രോഗികളുടെ എണ്ണം കൂടുന്ന അവസ്ഥയാണ് നിലവിലുള്ളതെന്ന് മുഖ്യമന്ത്രി തന്നെ ചൂണ്ടിക്കാണിക്കുന്നു. കൊവിഡ് മരണനിരക്ക് കുറവാണ് എന്നത് ആശ്വാസം പകരുന്നതാണ്. പത്ത് ലക്ഷത്തില്‍ 104 പേരാണ് കോരളത്തില്‍ മരണപ്പെട്ടത്. മറ്റു സംസ്ഥാനങ്ങളില്‍ ഇത് വളരെ കൂടുതലാണ്. മിക്ക സംസ്ഥാനങ്ങളിലേക്കാളും കേരളത്തില്‍ നടത്തുന്ന ടെസ്റ്റുകളുടെ എണ്ണം കൂടുതലാണ് അതിനാലാണ് രോഗികളുടെ എണ്ണം കൂടുതലാവുന്നതും. കൊവിഡ് ടെസ്റ്റുകള്‍ ഇനിയും കൂട്ടണമെന്നാണ് സര്‍ക്കാരിന്റെ തീരുമാനം. 

കൊവിഡ് വ്യാപനം തടയാന്‍ കര്‍ശ ജാഗ്രത നിര്‍ദേശവുമായി സംസ്ഥാന സര്‍ക്കാര്‍ രംഗത്തെത്തിയിരിക്കുകയാണ്. ജനങ്ങള്‍ കൂട്ടം ചേരുന്ന മാളുകള്‍, മാര്‍ക്കറ്റുകള്‍, ബസ് സ്റ്റോപ്പുകള്‍, റെയില്‍വേ സ്റ്റേഷുകള്‍ എന്നിവിടങ്ങളിലെല്ലാം പോലീസ് നിരീക്ഷണം ശക്തമാക്കും. സംസ്ഥാനത്തെ 
പൊതുസ്ഥലങ്ങളില്‍ നാളെ രാവിലെ മുതല്‍ ഫെബ്രുവരി 10 വരെ 25,000 പോലീസ് ഉദ്യോഗസ്ഥരെ കൊവിഡ് പ്രോട്ടോക്കോള്‍ നടപ്പാക്കാന്‍ വിന്യസിക്കുന്നതിനും വാര്‍ഡ് തല സമിതികള്‍ പുനരുജ്ജീവിപ്പിക്കുന്നതിനും തീരുമാനമായി. രാത്രി 10 മണിക്ക് ശേഷമുള്ള യാത്രകള്‍ അത്യാവശ്യത്തിന് മാത്രം പരിമിതപ്പെടുത്തണമെന്നാണ് സംസ്ഥാന സര്‍ക്കാര്‍ നല്‍കിയിരിക്കുന്ന പുതിയ നിര്‍ദേശം. അടച്ചിട്ട ഹാളുകളില്‍ പരിപാടി നടത്തുന്നത് കൊവിഡ് വ്യാപനത്തിന് കാരണമാകുന്ന സാഹചര്യമുണ്ട്. അടച്ചിട്ട ഹാളുകളില്‍ പരിപാടി നടത്തുന്നത് കൊവിഡ് വ്യാപനത്തിന് കാരണമാകുന്ന സാഹചര്യമുണ്ട്. അടച്ചിട്ട ഹാളുകള്‍ക്ക് പകരം നല്ല തുറന്നിട്ട സ്ഥലങ്ങളിലും വേദിയിലും വച്ചു വേണം പരിപാടി നടത്താന്‍.

സംസ്ഥാനത്ത് കൊവിഷീല്‍ഡ് വാക്‌സിന്‍ വിതരണം തുടുന്നുണ്ട്. ആരോഗ്യപ്രവര്‍ത്തകരില്‍ 17.54 ശതമാനം പേര്‍ക്കും ഇതിനോടകം വാക്‌സിന്‍ നല്‍കിയിട്ടുണ്ട്.