Skip to main content
ചെന്നൈ

മലയാള സാഹിത്യകാരന്‍ എം.ടി വാസുദേവന്‍ നായര്‍ക്കു കേന്ദ്ര സാഹിത്യ അക്കാദമി ഫെല്ലോഷിപ്പ്. സാഹിത്യ രംഗത്തെ സമഗ്ര സംഭാവനക്കാണ് ഫെല്ലോഷിപ്പ് നല്‍കുന്നത്. ഈ വര്‍ഷത്തെ ബാലസാഹിത്യ പുരസ്കാരം ബാലസാഹിത്യ രംഗത്തെ പ്രശസ്ത സുമംഗല എന്ന തൂലികാനാമത്തില്‍ അറിയപ്പെടുന്ന ലീലാ നമ്പൂതിരിപ്പാടിന് ലഭിച്ചു.

 

യുവസാഹിത്യ പുരസ്കാരം ചെറുകഥാകൃത്തും മാധ്യമ പ്രവര്‍ത്തകനുമായ പി.വി ഷാജികുമാറിന് ലഭിച്ചു. 50000 രൂപയും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്കാരം.