Skip to main content

സെക്രട്ടേറിയറ്റിലെ തീപിടിത്തം ഉണ്ടായ സംഭവത്തില്‍ പ്രത്യേക സംഘം അന്വേഷണം ആരംഭിച്ചു. സ്‌പെഷ്യല്‍ സെല്‍ എസ്.പി വി അജിത്തിന്റെ നേതൃത്വത്തിലാണ് പരിശോധന. തീപിടിത്തത്തില്‍ വിശദമായ തെളിവെടുപ്പ് നടത്തിയേക്കും. ഫോറന്‍സിക് സംഘവും വിരലടയാള വിദഗ്ദരും പരിശോധന നടത്തുന്നുണ്ട്.

സംഭവത്തില്‍ അട്ടിമറി സാധ്യതകളുള്‍പ്പെടെ പരിശോധിക്കും. സംഭവത്തില്‍ രണ്ട് അന്വേഷണ സംഘത്തെ നിയോഗിച്ചിട്ടുണ്ട്. ദുരന്ത നിവാരണ കമ്മീഷണര്‍ ഡോ. കൗശികന്റെ നേതൃത്വത്തിലുള്ള വിദഗ്ധ സംഘവും എഡിജിപി മനോജ് എബ്രഹാമിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘവുമാണ് അന്വേഷിക്കുക.. തീപ്പിടിത്തത്തില്‍ നഷ്ടപ്പെട്ട ഫയലുകള്‍ ഏതൊക്കെയെന്ന് കണ്ടെത്തേണ്ട ചുമതല അന്വേഷണ സംഘത്തിനാണ്.