മദ്യവില്‍പ്പനയുടെ സമയം നീട്ടണമെന്ന് ബെവ്കോ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. ഓണവില്‍പ്പന മുന്നില്‍ കണ്ടാണ് ബെവ്കോയുടെ ശുപാര്‍ശ. നിലവില്‍ രാവിലെ 9 മുതല്‍ 5 മണി വരെയാണ് വില്‍പ്പന സമയം. ഇത് രണ്ട് മണിക്കൂര്‍ അധികം നീട്ടി വൈകുന്നേരം 7 മണി വരെയാക്കാനാണ് ശുപാര്‍ശ.
ഓണം സീസണിലാണ് ബെവ്കോയില്‍ ഏറ്റവും കൂടുതല്‍ മദ്യ വില്‍പ്പന നടക്കാറ്. വിഷയം സര്‍ക്കാര്‍ പരിഗണനയില്‍ എടുത്തിട്ടുണ്ട്. മുന്‍ വര്‍ഷങ്ങളിലെ വച്ചു നോക്കുമ്പോള്‍ ഇപ്പോള്‍ മദ്യ വില്‍പ്പനയില്‍ വലിയ ഇടിവാണ് കാണുന്നതെന്നും അധികൃതര്‍ വ്യക്തമാക്കുന്നു.
സാധാരണ ഗതിയില്‍ ഓഫീസ് ജോലി കഴിഞ്ഞ വരുന്നവര്‍ക്ക് 5 മണിക്ക് മദ്യഷോപ്പുകള്‍ അടയ്ക്കുന്നത് മൂലം മദ്യം വാങ്ങാന്‍ കഴിയാത്ത സ്ഥിതിയും ഉണ്ടെന്ന് ബെവ്കോ ചൂണ്ടിക്കാട്ടുന്നു.