വന്ദേഭാരത് ദൗത്യത്തിന്റെ മൂന്നാം ഘട്ടം ആദ്യ ദിനം ഇന്ത്യയിലേക്ക് ഗള്‍ഫില്‍ നിന്ന് സര്‍വീസ് നടത്തുക 9 വിമാനങ്ങള്‍. ഇതില്‍ 8 സര്‍വീസുകളും കേരളത്തിലേക്കാണ്. 7 എണ്ണം യു.എ.ഇയില്‍ നിന്നും ഒരു സര്‍വീസ് ബഹ്‌റൈനില്‍ നിന്നും. മൂന്നാംഘട്ടത്തില്‍ ഗള്‍ഫില്‍ നിന്നും കേരളത്തിലേക്ക് കൂടുതല്‍ വിമാന സര്‍വീസുകള്‍ ഉണ്ടാകും.
അബുദാബി-ഡല്‍ഹി എയര്‍ ഇന്ത്യ എക്‌സ്പ്രസ് ഐ.എക്‌സ്1116 രാവിലെ 11.25ന് പുറപ്പെടും. ഐ.എക്‌സ് 1434 ദുബായ്-കൊച്ചി രാവിലെ 11.50, ഐ.എക്‌സ് 1746 ദുബായ്-കണ്ണൂര്‍ ഉച്ചയ്ക്ക് 12.50, ഐ.എക്‌സ് 1348 അബുദാബി-കോഴിക്കോട് ഉച്ചയ്ക്ക് 01.20, ഐ.എക്‌സ് 1538 അബുദാബി-തിരുവനന്തപുരം ഉച്ചതിരിഞ്ഞ് 03.20.
ഐ.എക്‌സ് 1344 ദുബായ്-കോഴിക്കോട്, ഐ.എക്‌സ് 1540 ദുബായ്-തിരുവനന്തപുരം വൈകിട്ട് 05.20, ഐ.എക്‌സ് 1716 അബുദാബി-കണ്ണൂര്‍ വൈകിട്ട് 05.30, ബഹ്‌റൈനില്‍ നിന്ന് കോഴിക്കോട്ടേക്ക് ഐ.എക്‌സ് 1376 വൈകിട്ട് 04.10നും പുറപ്പെടുമെന്ന് എയര്‍ ഇന്ത്യ ഓഫീസ് അധികൃതര്‍ അറിയിച്ചു.

